നാടിനെ നടുക്കി തലശേരി ഇരട്ടക്കൊല; മുഖ്യ പ്രതി പാറായി ബാബു ഇരിട്ടിയില്‍ പിടിയില്‍

1 min read

തലശേരി ഇരട്ടക്കൊലക്കേസില്‍ മുഖ്യപ്രതി നിട്ടൂര്‍ സ്വദേശി പാറായി ബാബു പിടിയില്‍. കണ്ണൂര്‍ ഇരിട്ടിയില്‍നിന്നാണ് ഇയാള്‍ പിടിയിലായത്. അഞ്ച് സംഘങ്ങളായി തിരിഞ്ഞ് പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്. നിട്ടൂര്‍ ഇല്ലിക്കുന്ന് ത്രിവര്‍ണ ഹൗസില്‍ കെ. ഖാലിദ് (52), സഹോദരീ ഭര്‍ത്താവ് പൂവനായി ഷമീര്‍ (40) എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ നിട്ടൂര്‍ സാറാസില്‍ ഷാനിബ് (29) ചികിത്സയിലാണ്. ഖാലിദ് മത്സ്യത്തൊഴിലാളിയും ഷമീര്‍ ചുമട്ടുതൊഴിലാളിയുമാണ്. ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് ഇരുവരും മരിച്ചത്. ഇന്നലെ വൈകിട്ട് നാലോടെ ദേശീയപാതയിലായിരുന്നു സംഭവം.

ലഹരി വില്‍പനയുമായി ബന്ധമുള്ളവരാണ് ആക്രമണത്തിനു പിന്നിലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. വാഹന ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കവും സംഭവത്തിന് പിന്നിലുണ്ടെന്നാണ് പൊലീസിന്റെ സംശയം. ബാബുവിനു പുറമെ സംഭവവുമായി ബന്ധമുള്ള ഭാര്യാ സഹോദരന്‍ ജാക്‌സണ്‍, ഫര്‍ഹാന്‍, നവീന്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിരുന്നു. ഇവരെ നേരത്തേതന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

നാടിനെ നടുക്കി കൊലപാതകം

നാടിനെ നടുക്കിയ ആക്രമണമാണ് വീനസ് കോര്‍ണറില്‍ ഉണ്ടായത്. ഉച്ചയ്ക്ക് നിട്ടൂര്‍ ചിറമ്മല്‍ ഭാഗത്ത് വച്ച് ഷമീറിന്റെ മകന്‍ ഷബീലിനെ ഒരു സംഘം അടിച്ചു പരുക്കേല്‍പ്പിച്ചിരുന്നു. ഷബീലിനെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ എത്തിയതായിരുന്നു കൊല്ലപ്പെട്ട ഖാലിദും ഷമീറും.

തലശ്ശേരിയില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകരായ കെ. ഖാലിദ്, ഷമീര്‍ ഇതിനിടയില്‍ അക്രമി സംഘാംഗങ്ങളില്‍ ഒരാള്‍ ആശുപത്രിയില്‍ എത്തി കേസ് ആക്കരുതെന്നും പറഞ്ഞു തീര്‍ക്കാമെന്നും പറഞ്ഞു ഇവരെ പുറത്തേക്ക് വിളിച്ചു കൊണ്ടുപോയി ഓട്ടോറിക്ഷയില്‍ കാത്തുനിന്ന മറ്റു മൂന്നു പേരും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തിയെന്നാണ് പരാതി. ഖാലിദിന് കഴുത്തിലാണ് കുത്തേറ്റത്. ഷമീറിന് പുറത്തും കഴുത്തിലും മുറിവേറ്റു.

Related posts:

Leave a Reply

Your email address will not be published.