സാമ്പത്തിക സംവരണ വിധിയോട് വിയോജിച്ച് മുസ്ലിം ലീഗും സമസ്തയും

1 min read

P K Kunhalikutty about SC verdict on Financial reservation

മലപ്പുറം : കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പത്ത് ശതമാനം സാമ്പത്തിക സംവരണം അംഗീകരിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയില്‍ വിയോജിപ്പ് അറിയിച്ച് മുസ്ലിം ലീഗും സമസ്തയും. സുപ്രീം കോടതി വിധി ആശങ്ക ഉയര്‍ത്തുന്നതെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വേണം. പക്ഷെ സംവരണമല്ല വേണ്ടതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിധിയെക്കുറിച്ച് പാര്‍ട്ടിക്കുള്ളില്‍ വിശദമായ ചര്‍ച്ച നടത്തുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

മുന്നാക്ക സംവരണ വിധി നിരാശ ജനകമെന്നാണ് സമസ്ത സംവരണ സമിതി പ്രതികരിച്ചത്. ജഡ്ജിമാരുടെ ഭിന്നാഭിപ്രായം മൂലം വിധിയുടെ മെറിറ്റ് ചോദ്യം ചെയ്യപ്പെടുന്നതാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും സമസ്ത സംവരണ സമിതി കണ്‍വീനര്‍ മുസ്തഫ മുണ്ടുപാറ പറഞ്ഞു.

സാമ്പത്തിക സംവരണ വിധിയില്‍ റിവ്യൂ ഹര്‍ജി നല്‍കുന്നത് പരിശോധിക്കുമെന്ന് സമസ്തയുടെ അഭിഭാഷകന്‍ സുല്‍ഫിക്കര്‍ അലി പ്രതികരിച്ചു. കോടതി വിധിയില്‍ വിയോജിക്കുന്നുവെന്നും നിലവിലെ സംവരണ വ്യവസ്ഥ പുനഃപരിശോധിക്കണമെന്നും പറഞ്ഞ സുല്‍ഫിക്കര്‍ അലി, കോടതി നിരീക്ഷണം എന്ത് കണക്കിന്റെ അടിസ്ഥാനത്തിലാണെന്നും ചോദിച്ചു. സെന്‍സസ് നടന്നിട്ടില്ലെന്നും സംവരണത്തിന്റെ ഉദ്ദേശം ദാരിദ്ര നിര്‍മാര്‍ജനം അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം കോണ്‍ഗ്രസ് സാമ്പത്തിക സംവരണത്തെ സ്വാ?ഗതം ചെയ്തു. മുന്നാക്ക സംവരണ വിധി കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നുവെന്ന് കോണ്‍?ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. ഏറെക്കാലമായി കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആവശ്യമാണിത്. എന്നാല്‍ നിലവില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നഷ്ടപെടരുത്. ഇത് സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Related posts:

Leave a Reply

Your email address will not be published.