അച്ഛനില്ലാത്ത പെണ്‍കുട്ടികള്‍ക്ക് സമൂഹവിവാഹം; ചടങ്ങില്‍ സജീവമായി പ്രധാനമന്ത്രി
1 min read
പാപാ നി പരി എന്ന് പേരിട്ട സമൂഹവിവാഹ ചടങ്ങിലെ പെണ്‍കുട്ടികളെല്ലാം അച്ഛനെ നഷ്ടപ്പെട്ടവരാണ്. വിവിധ സമുദായങ്ങളില്‍ ഉള്‍പ്പെട്ട 551 ദമ്പതികളാണ് വിവാഹിതരായത്. ഡയമണ്ട് പോളിഷിംഗ് സ്ഥാപനം നടത്തുന്ന രണ്ട് വ്യവസായി സഹോദരന്മാരായ ദിനേഷ് ലഖാനിയും സുരേഷ് ലഖാനിയും നടത്തുന്ന മാരുതി ഇംപെക്സ് ഫൗണ്ടേഷനാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഇവര്‍ പാട്ടിദാര്‍ സമുദായത്തില്‍ പെട്ടവരാണ്. നവദമ്പതികളോട് ബന്ധുക്കളുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് പ്രത്യേക വിവാഹ ചടങ്ങുകള്‍ സംഘടിപ്പിക്കരുതെന്ന് ആവശ്യപ്പെടുകയും നിങ്ങളുടെ മക്കള്‍ക്ക് വേണ്ടി പണം സ്വരൂപിച്ച് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഇത്തരം സംരംഭങ്ങള്‍ക്ക് പിന്നിലെ സാമൂഹ്യ സേവനത്തിന്റെ സാധ്യതകള്‍ എടുത്തുപറയുകയും ചെയ്തു. പണം ലാഭിക്കാന്‍ സമൂഹവിവാഹം എന്ന ആശയം ഗുജറാത്ത് സ്വീകരിച്ചു തുടങ്ങിയതെങ്ങനെയെന്ന് അദ്ദേഹം അനുസ്മരിച്ചു. സാമൂഹിക സമ്മര്‍ദത്തിന് കീഴില്‍ വിവാഹങ്ങള്‍ക്കായി പണം ചെലവഴിച്ച് ആളുകള്‍ കടക്കെണിയിലായതിനെക്കുറിച്ചും മോദി ഓര്‍മ്മിപ്പിച്ചു.
സമൂഹവിവാഹത്തിന് ശേഷം മറ്റ് ചടങ്ങുകള്‍ സംഘടിപ്പിക്കരുതെന്നും പണമുണ്ടെങ്കില്‍ അത് ഉപയോഗപ്രദമായ മറ്റ് ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലഖാനി സഹോദരങ്ങളുടെ ഉദ്യമത്തെ പ്രധാനന്ത്രി അഭിനന്ദിക്കുകയും അതോടൊപ്പം സമൂഹവിവാഹ ചടങ്ങില്‍ പങ്കെടുത്ത , പാവപ്പെട്ടവരെ സഹായിക്കുന്ന ഇത്തരം ക്ഷേമ പരിപാടികള്‍ സംഘടിപ്പിക്കുന്നവരെയും മോദി പ്രത്യേകം പ്രശംസിച്ചു.
‘പാപ്പാ നി പരി’ ഭാവ്നഗറിലെ ഒരു അതുല്യമായ കൂട്ട വിവാഹ പരിപാടിയായിരുന്നു. നല്ല കാര്യങ്ങള്‍ക്കായി ആളുകള്‍ സ്വയം സമര്‍പ്പിക്കുന്ന രീതി നമ്മുടെ സാമൂഹിക ശക്തിയെയും കൂട്ടായ മനോഭാവത്തെയും വ്യക്തമാക്കുന്നു. സംഘാടകരെ അഭിനന്ദിക്കാനും ഇന്ന് വിവാഹിതരായവരെ അഭിനന്ദിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു, മോദി ട്വീറ്റ് ചെയ്തു.
തങ്ങളുടെ പുതിയ ഇന്നിംഗ്സിന് തുടക്കമിട്ടപ്പോള്‍ തങ്ങളെ ആശീര്‍വദിക്കാന്‍ വന്നതിന്, തിരക്കേറിയ ഷെഡ്യൂളില്‍ നിന്ന് സമയം നീക്കിവെച്ചതിന് ദമ്പതികള്‍ വലിയ സന്തോഷം പ്രകടിപ്പിക്കുകയും പ്രധാനമന്ത്രിയോട് നന്ദി പറയുകയും ചെയ്തു.
ഇന്ത്യയില്‍ നിന്നും ക്ഷയരോഗത്തെ തുടച്ചു നീക്കുക, പോഷകാഹാര പ്രശ്നം പരിഹരിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ഗുജറാത്ത് സര്‍ക്കാരും ബിജെപിയും കൈക്കൊണ്ട വിവിധ സംരംഭങ്ങളും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. സാമൂഹ്യ സേവനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും മോദി ഊന്നിപ്പറഞ്ഞു. ”സമൂഹത്തിന്റെ ശക്തി അനന്തമാണ്. സമൂഹത്തെ ദൈവത്തിന്റെ ഒരു രൂപമായി വിശേഷിപ്പിക്കുന്നു. ദൈവത്തിനുളള ശക്തി, അതേ ശക്തി സമൂഹത്തിനും ഉണ്ട്. ദൈവാനുഗ്രഹവും സമൂഹത്തിന്റെ ശക്തിയും ഉണ്ടാകുമ്പോള്‍ ലഖാനികളെപ്പോലുള്ളവര്‍ മുന്നോട്ട് വരികയും അതിന്റെ ഫലം ഇന്ന് നാം കണ്ടു കൊണ്ടിരിക്കുകയും ചെയ്യുന്നു.” മോദി കൂട്ടിച്ചേര്‍ത്തു.