കുവൈത്തിലെ അപ്പാര്‍ട്ട്‌മെന്റില്‍ തീപിടുത്തത്തില്‍ ഒരാള്‍ മരിച്ചു
1 min read
കുവൈത്ത് സിറ്റി: കുവൈത്തിലെ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ മരിച്ചു. മറ്റൊരാളുടെ നില ഗുരുതരമായി തുടരുന്നു. ഹവല്ലിയിലെ ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ പതിനൊന്നാം നിലയിലായിരുന്നു തീപിടുത്തമുണ്ടായത്. അപ്പാര്‍ട്ട്‌മെന്റില്‍ പുക നിറഞ്ഞത് കാരണം ശ്വാസം തടസം നേരിട്ടാണ് കുവൈത്ത് സ്വദേശി മരിച്ചതെന്ന് അല്‍ റായ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്!തു.
കുവൈത്ത് അഗ്‌നിശമന സേന ജനറല്‍ ഡയറക്ടറേറ്റിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതനുസരിച്ച് സാല്‍മിയയില്‍ നിന്നും ഹവല്ലിയില്‍ നിന്നും രണ്ട് അഗ്‌നിശമന സേനാ അംഗങ്ങള്‍ സ്ഥലത്തെത്തി. കെട്ടിടത്തില്‍ തീപിടുത്തമുണ്ടായ ഏഴാം നിലയില്‍ പൂര്‍ണമായും പുക നിറഞ്ഞ സ്ഥിതിയിലായിരുന്നു. മുന്‍കരുതലെന്ന നിലയില്‍ കെട്ടിടത്തിലെ എല്ലാവരെയും ഒഴിപ്പിച്ചു. തുടര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കി. പരിക്കേറ്റ മറ്റൊരു കുവൈത്ത് സ്വദേശിയുടെ നില ഗുരുതരമാണ്. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താന്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ മാനേജ്!മെന്റ് ടീം അന്വേഷണം തുടങ്ങി.