ലോകത്തിലെ ശക്തയായ സ്ത്രീ ; നാലാം തവണയും ഫോബ്‌സ് പട്ടികയിൽ കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ

1 min read

ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ ഫോബ്‌സ് പട്ടികയിൽ വീണ്ടും ഇടം നേടി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇത് നാലാം തവണയാണ് നിർമ്മല സീതാരാമൻ പട്ടികയിൽ ഇടം നേടുന്നത്. കേന്ദ്ര മന്ത്രി ഉൾപ്പടെ ആറ് പേരാണ് ഇത്തവണ ഇന്ത്യയിൽ നിന്നും ഫോബ്‌സ് പട്ടികയിൽ സ്ഥാനം പിടിച്ചത്.

ബയോകോൺ എക്‌സിക്യൂട്ടീവ് ചെയർപേഴ്‌സൺ കിരൺ മജുംദാർഷാ, നൈക സ്ഥാപകൻ ഫാൽഗുനി നായർ, എച്ച്‌സിഎൽടെക് ചെയർപേഴ്‌സൺ റോഷിനി നാടാർ മൽഹോത്ര, സെബി ചെയർപേഴ്‌സൺ മാധബി പുരി ബുച്ച്, . ബയോകോൺ ലിമിറ്റഡിന്റെയും ബയോകോൺ ബയോളജിക്‌സ് ലിമിറ്റഡിന്റെയും എക്‌സിക്യൂട്ടീവ് ചെയർപേഴ്‌സണും സ്ഥാപകനുമായ മസുംദാർഷാ എന്നിവരാണ് പട്ടികയിലിടം പിടിച്ച മറ്റു വനിതകൾ.

ഫോബ്‌സ് പട്ടികയിൽ 36ാം സ്ഥാനത്തുള്ള നിർമലാ സീതാരാമൻ തുടർച്ചയായി നാലാം തവണയാണ് പട്ടികയിൽ ഇടം പിടിക്കുന്നത്. 2021ൽ 37ാം സ്ഥാനവും 2020ൽ 41ാം സ്ഥാനത്തും 2019ൽ 34ാം സ്ഥാനത്തുമായിരുന്നു മന്ത്രി. ഫോബ്‌സ് പട്ടികയിൽ വിവിധ കമ്പനികളുടെ 39 സിഇഒമാർ ഉൾപ്പെടുന്നു. 10 രാഷ്ട്രത്തലവന്മാരും 115 ബില്യൺ യുഎസ് ഡോളർ മൂല്യമുള്ള 11 ശതകോടീശ്വരന്മാരും പട്ടികയിലുണ്ട്.

പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ വനിതകളുടെ വിശദാംശങ്ങൾ

  1. 36ാം സ്ഥാനത്തുള്ള കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ തുടർച്ചയായി നാലാം തവണയും പട്ടികയിൽ.
  2. എച്ച്‌സിഎൽടെക് ചെയർപേഴ്‌സൺ റോഷിനി നാടാർ മൽഹോത്ര 53ാം റാങ്ക് നേടി പട്ടികയിലിടം പിടിച്ചു
  3. സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയർപേഴ്‌സൺ മാധബി പുരി ബുച്ച് പട്ടികയിൽ 54ാം സ്ഥാനത്താണ്.
  4. സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയർപേഴ്‌സൺ സോമ മൊണ്ടൽ ലിസ്റ്റിൽ 67ാം സ്ഥാനത്താണ്.
  5. ബയോകോൺ ലിമിറ്റഡിന്റെയും ബയോകോൺ ബയോളജിക്‌സ് ലിമിറ്റഡിന്റെയും എക്‌സിക്യൂട്ടീവ് ചെയർപേഴ്‌സണും സ്ഥാപകനുമായ മസുംദാർഷാ, പട്ടികയിൽ 72ാം റാങ്കിലാണ്.
  6. ബ്യൂട്ടി ആൻഡ് ലൈഫ്‌സ്‌റ്റൈൽ റീട്ടെയിൽ കമ്പനിയായ നൈകായുടെ സ്ഥാപകനും സിഇഒയുമായ ഫാൽഗുനി സഞ്ജയ് നായർ 89ാം സ്ഥാനത്താണ്.

Related posts:

Leave a Reply

Your email address will not be published.