ഏഴു മണിക്കൂര്‍ തണുത്തുറഞ്ഞ സിമന്റ്തറയില്‍ അലറിക്കരഞ്ഞ് പിഞ്ചുകുഞ്ഞ്

1 min read

കൊട്ടാരക്കര: പിഞ്ചുകുഞ്ഞിനെ അജ്ഞാതന്‍ കുരിശടിക്ക് മുന്‍പില്‍ ഉപേക്ഷിച്ചു പോയി. വാളകം ബഥനി സ്‌കൂളിനു സമീപമുള്ള കുരിശടിയില്‍ ചൊവ്വാഴ്ച രാത്രി 8.20നാണ് മുണ്ടും ടീഷര്‍ട്ടും ചുവന്ന തൊപ്പിയും ധരിച്ചയാള്‍ കുഞ്ഞിനെ ഉപേക്ഷിച്ചത്. കുഞ്ഞിനെ കുരിശടിയില്‍ കിടത്തി ഒന്നു തിരിഞ്ഞുനോക്കിയശേഷം ആള്‍ മടങ്ങുന്നത് സി.സി.ടി.വി.യില്‍ കാണാനായി. തൊപ്പി വെച്ചിരിക്കുന്നതിനാലും തല കുനിച്ചു പിടിച്ചിരിക്കുന്നതിനാലും മുഖം വ്യക്തമല്ല.

രാത്രിയില്‍ ഏഴു മണിക്കൂര്‍ തണുത്തുറഞ്ഞ സിമന്റ്തറയില്‍ കിടന്ന് പിഞ്ചുകുഞ്ഞ് അലറിക്കരഞ്ഞു. കടിച്ചു കീറാനെത്തിയ തെരുവുനായ്ക്കള്‍ കുഞ്ഞിനെ നോക്കി മണിക്കൂറുകളോളം കുരച്ചു. കൈകാലിട്ടടിച്ചു കരയുന്ന കുട്ടി പടികളിലേക്കു വീഴുന്ന അവസ്ഥയിലായിരുന്നു.

ഒടുവില്‍ തട്ടുകട നടത്തുന്ന രാജീവാണ് കുഞ്ഞിന്റെ രക്ഷകനായത്. കുരിശടിയില്‍നിന്ന് 150 മീറ്ററിലധികം അകലെയാണ് രാജീവ് തട്ടുകട നടത്തുന്നത്. പുലര്‍ച്ചെ രണ്ടോടെയാണ് അസ്വാഭാവികമായി നായ്ക്കളുടെ കുരയും അവ്യക്തമായി കുഞ്ഞിന്റെ കരച്ചിലും കേള്‍ക്കുന്നത്. ഓടിച്ചെന്നപ്പോള്‍ കാണുന്ന കാഴ്ച അലറിക്കരയുന്ന കുഞ്ഞും കുരച്ചുകൊണ്ടുനില്‍ക്കുന്ന നായ്ക്കളെയുമാണ്. കുഞ്ഞിനെ തുണിയിലേക്കു കയറ്റി നേരേ കിടത്തിയ ശേഷം സ്വദേശവാസികളെ വിവരമറിയിക്കുകയും തുടര്‍ന്ന് പോലീസിലും വിവരമറിയിച്ചു.

Related posts:

Leave a Reply

Your email address will not be published.