ഇന്ത്യയിലും പുതിയ കൊവിഡ് വകഭേദം

1 min read

ഒരിടവേളയ്ക്ക് ശേഷം ചൈനയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി ഇക്കഴിഞ്ഞ ആഴ്ചകളിലെല്ലാം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ ചൈനയില്‍ അടുത്ത കൊവിഡ് തരംഗമെന്ന് തന്നെയെന്ന് സ്ഥിരീകരണം വന്നിരിക്കുകയാണ്.ഒമിക്രോണ്‍ വൈറസിന്റെ പുതിയ വകഭേദമായ ബിഎഫ്.7 ആണ് പുതിയ തരംഗത്തിന് കാരണമായിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ ലോകമെമ്പാടും ജാഗ്രത പടരുന്നുണ്ട്. ഇന്ത്യയിലും ബിഎഫ്.7 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ നാല് കേസുകളാണ് ഇത്തരത്തില്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. രണ്ട് കേസുകള്‍ ഗുജറാത്തില്‍ നിന്നും രണ്ട് കേസുകള്‍ ഒഡീഷയില്‍ നിന്നും. ഇന്ത്യക്ക് പുറമെ ബെല്‍ജിയം, ഫ്രാന്‍സ്, ഡെന്മാര്‍ക്ക്, യുഎസ്, യുകെ എന്നിവിടങ്ങളിലെല്ലാം ബിഎഫ്.7 സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ചൈന, കൊറിയ, യുഎസ്, ഫ്രാന്‍സ്, ജപ്പാന്‍ എന്നിവിടങ്ങളിലാണ് കേസുകള്‍ കൂടുതലായി കാണുന്നത്.

Related posts:

Leave a Reply

Your email address will not be published.