താരരാധനയ്ക്ക് വഴി വെക്കുന്നത് പ്രാര്‍ത്ഥന തടസപ്പെടരുത്’; നാസര്‍ ഫൈസി കൂടത്തായി

1 min read

കോഴിക്കോട് : ഫുട്‌ബോള്‍ ലഹരി ആകരുതെന്നും താരാരാധന അതിരു കടക്കരുതെന്നുമുള്ള സമസ്തയുടെ ഖുത്വബാ കമ്മറ്റി നിര്‍ദ്ദേശം സൃഷ്ടിച്ചത് വലിയ വിവാദം. സമസ്തയുടെ നിര്‍ദേശത്തിനിതിരെ നവ മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമാണുയരുന്നത്. എന്നാല്‍ പള്ളികളില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം ഫുട്‌ബോള്‍ ആരാധനക്കെതിരെ മുന്നറിയിപ്പ് നല്‍കുമെന്നാണ് ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി ആവര്‍ത്തിക്കുന്നത്. ലോകകപ്പ് തുടങ്ങിയതോടെ വിശ്വാസികള്‍ നമസ്‌കാരം ഉപേക്ഷിക്കുന്നത് ശ്രദ്ധയില്‍ പെട്ടതായും നാസര്‍ ഫൈസി പറഞ്ഞു.

”സ്‌പോട്‌സ് മാന്‍ സ്പിരിറ്റോട് കൂടി ഫുട്‌ബോളിനെ കാണുന്നതിന് പകരം താരരാധനക്കും അന്യദേശത്തെ ദേശീയ പതാകയെ നമ്മുടെ ദേശത്തെ പതാകയേക്കാള്‍ സ്‌നേഹിക്കപ്പെടുന്ന സ്ഥിതിയിലേക്കുമെത്തുകയാണ്. സാമ്പത്തികമായി വളരെ ദുരിതമനുഭവിക്കുന്ന കാലത്ത് നിത്യ ഭക്ഷണത്തിന് മനുഷ്യന്‍ പ്രയാസപ്പെടുമ്പോള്‍ വമ്പിച്ച പണത്തിന് താരങ്ങളുടെ കട്ടൌട്ടുകള്‍ ഉയര്‍ത്തുന്നത് ഇന്ന് ചെറുപ്പക്കാര്‍ക്കിടയില്‍ വ്യാപകമാണ്. കുട്ടികളുടെ പഠനം തടസപ്പെടാന്‍ അമിതാരാധന കാരണമാകുന്നു. പള്ളികളില്‍ പ്രാര്‍ത്ഥനക്ക് വേണ്ടി വരേണ്ട സമയത്ത് കളികാണാന്‍ വേണ്ടി അര്‍ദ്ധരാത്രിയില്‍ കളികാണുന്ന സ്ഥിതിയാണ്. പ്രാര്‍ത്ഥന തടസപ്പെടരുത്. പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയവരാണ്. സിനിമ, സ്‌പോര്‍ട്‌സ്, രാഷ്ട്രീയ മേഖലകളിലെ ആളുകളെ ആരാധിക്കരുത്”. മുന്‍ ലോകകപ്പുകളിലും പള്ളികളില്‍ ഇതേ കാര്യം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘കൃത്യസമയത്ത് നമസ്‌കാരത്തിനെത്തണം, അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ’; വിശ്വാസികള്‍ക്ക് ലോകകപ്പ് നിര്‍ദേശവുമായി സമസ്ത

ലോകമെങ്ങും ഒരേ ലഹരിയില്‍ കാല്‍പ്പന്തിന് പുറകേയോടുമ്പോഴാണ് വിശ്വാസികള്‍ക്ക് സമസ്ത നിയന്ത്രണമേര്‍പ്പെടുത്തുന്നത്. വിനോദങ്ങളെ പ്രോത്സാഹിക്കുമ്പോഴും കളിക്കമ്പം ലഹരിയോ ജ്വരമോ ആകരുത്. താരാരധനയല്ല, ദൈവാരാധനയാണ് വേണ്ടതെന്നും നാസര്‍ ഫൈസി കൂടത്തായി പറയുന്നു. കായിക മത്സരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഖുറാനിലെ വാക്യങ്ങള്‍ ഉദ്ധരിച്ച് , വെളളിയാഴ്ച നിസ്‌കാരത്തിന് ശേഷം പളളികളില്‍ നടത്തേണ്ട പ്രസംഗത്തിന്റെ കുറിപ്പും ഖത്തീബുമാര്‍ക്ക് കൈമാറി. ഉറക്കമൊഴിഞ്ഞ് കളികാണരുത്. രാത്രി ഫുട്‌ബോള്‍ മത്സരം കാണുന്നതിലൂടെ നമസ്‌കാരം ഉപേക്ഷിക്കുന്ന രീതി ശരിയല്ല. രാജ്യത്തിന് മേല്‍ അധിനിവേശം നടത്തിയ പോര്‍ച്ചുഗല്‍ ഉള്‍പ്പെടെയുളള രാജ്യങ്ങളുടെ പതാകയേന്തുന്നതും ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും ശരിയായ രീതിയല്ലന്നെുമാണ് പ്രസംഗത്തിന്റെ ഉളളടക്കം.

Related posts:

Leave a Reply

Your email address will not be published.