ബിജെപിയുടെ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ ഹിമാചലില്‍ തുടരണം’ മോദി

1 min read

തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കേ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഹിമാചല്‍ പ്രദേശില്‍. കോണ്‍ഗ്രസിനെ എല്ലാ സംസ്ഥാനങ്ങളും കൈവിടുകയാണ്, ഒരിക്കല്‍ കൈവിട്ടാല്‍ പിന്നീടൊരിക്കലും കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തില്ലെന്നും നരേന്ദ്രമോദി കാംഗ്രയില്‍ പറഞ്ഞു. അഴിമതിക്കാരും വികസനം മുടക്കികളുമായ കോണ്‍ഗ്രസ് സര്‍ക്കാര്‍ വന്നാല്‍ കേന്ദ്രവും സംസ്ഥാനവും കൈകോര്‍ത്തുള്ള വികസനം നടപ്പാകില്ല, ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ തുടരണമെന്നും മോദി ചാമ്പിയില്‍ നടത്തിയ റാലിയില്‍ ആവര്‍ത്തിച്ചു. ഇന്നും നാളെയും മോദി ഹിമാചലില്‍ തുടരും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും സംസ്ഥാനത്ത് ക്യാമ്പ് ചെയ്ത് പ്രചാരണം തുടരുകയാണ്. ശനിയാഴ്ചയാണ് വോട്ടെടുപ്പ്.

വിദ്യാഭ്യാസമുള്ള ഹിമാചല്‍പ്രദേശിലെ ജനതയെ ബിജെപിക്ക് പറ്റിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. അധികാരത്തില്‍ തിരിച്ചെത്തും,വാഗ്ദാനങ്ങള്‍ നടപ്പാക്കും എന്നും ഖര്‍ഗെ ഷിംലയില്‍ പറഞ്ഞു.

G20 സമ്മിറ്റില്‍ ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള തനത് ഉത്പന്നങ്ങള്‍ ലോക നേതാക്കള്‍ക്ക് പ്രധാനമന്ത്രി സമ്മാനമായി നല്‍കും. വിവിധ ജില്ലകളില്‍ നിന്നുള്ള പെയിന്റിങ്ങുകള്‍, ഷാളുകള്‍, കരകൗശല വസ്തുക്കള്‍ എന്നിവയാണ് നല്‍കുക എന്ന് ബിജെപി അറിയിച്ചു

Related posts:

Leave a Reply

Your email address will not be published.