വെള്ളാനിക്കൽപാറയിൽ പെണ്‍കുട്ടികൾക്കുനേരെ സദാചാരഗുണ്ടാ ആക്രമണം; പെണ്‍കുട്ടികള്‍ക്കും വടികൊണ്ട് അടി
1 min read
തിരുവനന്തപുരം: വെള്ളാനിക്കൽപാറയിൽ പെണ്‍കുട്ടികൾക്കുനേരെ സദാചാരഗുണ്ടാ ആക്രമണം.വിനോദസഞ്ചാരത്തിന് എത്തിയ സ്കൂൾ വിദ്യാർഥികളെ നാട്ടുകാരാണ് ആക്രമിച്ചത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചെത്തിയതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. സെപ്റ്റംബർ നാലിനാണ് ആക്രമണം നടന്നത്.
നാട്ടുകാരിൽ ഒരാൾ പെണ്‍കുട്ടികളെ വടി കൊണ്ട് അടിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഓണാവധിക്കിടെയാണ് സ്കൂൾ വിദ്യാർഥികളായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും വെള്ളാനിക്കൽപാറയിൽ എത്തിയത്. എന്നാൽ ഇനി ഈ പ്രദേശത്ത് കണ്ടുപോകരുതെന്ന് പറഞ്ഞ് നാട്ടുകാർ ഇവരെ തടയുകയും മർദിക്കുകയുമായിരുന്നു.
സംഭവത്തിൽ ശ്രീനാരായണപുരം സ്വദേശി മനേഷിനെ അറസ്റ്റ് ചെയ്തിരുന്നതായും പോലീസ് പറഞ്ഞു. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടയച്ചിരുന്നു.