മലങ്കര സഭാതര്‍ക്കം: ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥസമിതി; തുടര്‍ ചര്‍ച്ചകള്‍ നടക്കും
1 min readതിരുവനന്തപുരം: മലങ്കര സഭാതര്‍ക്കം തീര്‍ക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥസമിതി. സമിതി ചര്‍ച്ചകള്‍ക്ക് ശേഷം ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഓര്‍ത്തഡോക്സ് – യാക്കോബായ സഭകളുമായി തുടര്‍ചര്‍ച്ച നടത്തും. മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം.
കോതമംഗലം ഉള്‍പ്പെടെയുളള പളളികളില്‍ തര്‍ക്കംമൂലം കോടതി വിധി നടപ്പാക്കാനാകാത്ത സാഹചര്യത്തിലാണ് പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രി യോഗം വിളിച്ചത്.
ഹൈക്കോടതിയില്‍ നിലവിലുളള കേസില്‍ ചര്‍ച്ചയിലൂടെ പ്രശ്നം പരിഹാരക്കാൻ ശ്രമിക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ഇരു സഭകളും സംതൃപ്തി പ്രകടിപ്പിച്ചു.