ഇലന്തൂര്‍ ഇരട്ട നരബലി; പ്രതികളുടെ വൈദ്യപരിശോധന നടപടികള്‍ പൂര്‍ത്തിയായി

1 min read

പത്തനംതിട്ട: വൈദ്യപരിശോധനക്കായി കളമശ്ശേരി മെഡിക്കല്‍ കോളേജിലെത്തിച്ച ഇലന്തൂര്‍ കേസ് പ്രതികളുടെ പരിശോധന നടപടികള്‍ പൂര്‍ത്തിയായി. ഷാഫിയുടെയും ഭഗവല്‍ സിംഗിന്റെയും ഡിഎന്‍എ സാമ്പിള്‍ ശേഖരിച്ചു. ഇന്ന് രാവിലെ ഭ?ഗവല്‍ സി?ങ്, ഷാഫി, ലൈല എന്നിവരെ എറണാകുളം പൊലീസ് ക്ലബ്ബിലെത്തിച്ച് ചോദ്യം ചെയ്തു. അതിന് ശേഷം വൈദ്യ പരിശോധനയ്ക്ക് കളമശേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. വൈദ്യപരിശോധന പൂര്‍ത്തിയാക്കിയതിന് ശേഷം മെഡിക്കല്‍ കോളേജ് മോര്‍ച്ചറി കോംപ്ലക്‌സിലെത്തിച്ചു. ഫൊറന്‍സിക് അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ഇവിടേക്ക് കൊണ്ടുവന്നത്. പ്രതികളെ എറണാകുളം പൊലീസ് ക്ലബ്ബില്‍ തിരികെ എത്തിച്ചു.

സിആര്‍പിസി 53 എ, 53 വകുപ്പുകള്‍ അനുസരിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. അതായത് ഇത്തരത്തില്‍ ക്രൂരമായ കൊലപാതകം നടത്തുക, അതുപോലെ തന്നെ ലൈം?ഗിക വൈകൃതം നടത്തുക. പ്രതികളെ ഫോറന്‍സിക് അന്വേഷണത്തിന്റെ ഭാ?ഗമായിട്ടുള്ള പരിശോധനക്ക് കൂടി വിധേയമാക്കണം. അതായത് കൊലപാതകം നടക്കുന്ന സമയത്ത് ഇരകള്‍ ഏതെങ്കിലും തരത്തിലുള്ള പ്രത്യാക്രമണം നടത്തുമ്പോള്‍ അത്തരത്തിലുള്ള മുറിവുകള്‍ പ്രതികളുടെ ശരീരത്തിലുണ്ടോ എന്ന് പരിശോധിക്കുന്നതിനൊപ്പം തന്നെ ലൈം?ഗിക വൈകൃതത്തിന്റെ ഭാ?ഗമായിട്ടുള്ള പരിശോധനക്കും വേണ്ടിയാണ് ഇവരെ ഫോറന്‍സിക് വിഭാ?ഗത്തിലേക്ക് കൊണ്ടുവന്നത്.

Related posts:

Leave a Reply

Your email address will not be published.