ബ്രിട്ടനില്‍ മലയാളി നഴ്‌സും മക്കളും കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

1 min read

ബ്രിട്ടനിലെ കെറ്ററിംങ്ങില്‍ അടുത്തിടെ എത്തിയ മലയാളി കുടുബത്തിലെ യുവതിയും കുഞ്ഞുങ്ങളും കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍. കേറ്ററിംങ് ജനറല്‍ ആശുപത്രിയില്‍ നഴ്‌സായ കോട്ടയം വൈക്കം സ്വദേശിനി അഞ്ജു(40), മക്കളായ ജാന്‍വി(4), ജീവ(6) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അഞ്ജുവിന്റെ ഭര്‍ത്താവും കണ്ണൂര്‍ ശ്രീകണ്ഠപുരം പടിയൂര്‍ സ്വദേശിയുമായ ചേലപാലില്‍ സാജു (52)വിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയിലും കുട്ടികളെ അതീവ ഗുരുതരാവസ്ഥയിലും കണ്ടെത്തുകയായിരുന്നു. കുട്ടികളെ പൊലീസ് എയര്‍ ആംബുലന്‍സ് സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് ഇരുവരും മരിച്ചതായി സ്ഥിരീകരിച്ചു. ഒരു വര്‍ഷം മുന്‍പ് കണ്ണൂരില്‍നിന്നുമാണ് കുടുംബം മിഡ്‌ലാന്‍സിലെ കെറ്ററിംങ്ങില്‍ എത്തുന്നത്.

‘ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് വന്‍ പോലീസ് സംഘം സംഭവസ്ഥലത്ത് കുതിച്ചെത്തി വീടിനുള്ളിലേക്ക് കയറിയത്. താമസിയാതെ രണ്ടുതവണ എയര്‍ ആംബുലന്‍സ് പറന്നുപൊങ്ങുന്നതു കണ്ടു’ എന്നു മാത്രമാണ് അയല്‍വാസികള്‍ നല്‍കുന്ന വിവരം. വീടിനു സമീപത്തുനിന്നും പൊലീസ് ഒരു കാര്‍ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നശേഷമേ മരണകാരണം വ്യക്തമാക്കാനാകൂ എന്നും അദ്ദേഹം മാധ്യമങ്ങളോടു വിശദീകരിച്ചു.

Related posts:

Leave a Reply

Your email address will not be published.