ഫുട്‌ബോള്‍ ആവേശം കുട്ടികളുടേത് മാത്രമല്ല മുതിര്‍ന്നവരുടേതും; എം കെ മുനീര്‍

1 min read

കുട്ടികളുടേത് മാത്രമല്ല ഫുട്‌ബോള്‍ ആവേശം മുതിര്‍ന്നവരുടേതുമാണെന്ന് മുസ്ലിം ലീഗ് നേതാവ് എം കെ മുനീര്‍. ഫുട്‌ബോള്‍ ലഹരിയാകരുതെന്നും താരാരാധന അതിര് കടക്കരുതെന്നുമുള്ള സമസ്തയുടെ ഖുത്വബാ കമ്മറ്റി നിര്‍ദ്ദേശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ടീമുകളെയും പിന്തുണയ്ക്കുന്നവരുണ്ടെന്നും സമസ്തയുടെ കാര്യം സമസ്തയോട് ചോദിക്കണമെന്നും മുനീര്‍ പറഞ്ഞു. അതേസമയം അമിതാവേശത്തില്‍ എന്തെങ്കിലും സംഭവിക്കാതെ നോക്കണമെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.

ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങിയ ശേഷം വിശ്വാസികള്‍ നമസ്‌കാരം ഉപേക്ഷിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് തീരുമാനമെന്ന സമസ്ത ഖുദ്ബ കമ്മിറ്റി ജനറല്‍ സെക്രട്ടറി നാസര്‍! ഫൈസിയുടെ വിശദീകരണത്തോടെയാണ് നിയന്ത്രണമേര്‍പ്പെടുത്തികൊണ്ടുള്ള നിര്‍ദ്ദേശം പുറത്തുവന്നിരിക്കുന്നത്. ലക്ഷങ്ങള്‍ മുടക്കി കട്ടൗട്ടുകള്‍ ഉയരത്തുന്നത് ദുര്‍വ്യയമാണ്. തൊഴിലില്ലാത്തവര്‍ പോലും ഇതിനു തയ്യാറാകുന്നത് ആശ്ചര്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

വിനോദങ്ങളെ പ്രോത്സാഹിക്കുമ്പോഴും കളിക്കമ്പം ലഹരിയോ ജ്വരമോ ആകരുത്. താരാരധനയല്ല, ദൈവാരാധനയാണ് വേണ്ടതെന്നും നാസര്‍ ഫൈസി കൂടത്തായി പറയുന്നു. കായിക മത്സരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഖുറാനിലെ വാക്യങ്ങള്‍ ഉദ്ധരിച്ച്, വെളളിയാഴ്ച നിസ്‌കാരത്തിന് ശേഷം പളളികളില്‍ നടത്തേണ്ട പ്രസംഗത്തിന്റെ കുറിപ്പും ഖത്തീബുമാര്‍ക്ക് കൈമാറി. ഉറക്കമൊഴിഞ്ഞ് കളികാണരുത്. രാത്രി ഫുട്‌ബോള്‍ മത്സരം കാണുന്നതിലൂടെ നമസ്‌കാരം ഉപേക്ഷിക്കുന്ന രീതി ശരിയല്ല. രാജ്യത്തിന് മേല്‍ അധിനിവേശം നടത്തിയ പോര്‍ച്ചുഗല്‍ ഉള്‍പ്പെടെയുളള രാജ്യങ്ങളുടെ പതാകയേന്തുന്നതും ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും ശരിയായ രീതിയല്ലന്നെുമാണ് പ്രസംഗത്തിന്റെ ഉളളടക്കം

കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നം അവര്‍ പരിഹരിക്കട്ടെ എന്ന് മുനീര്‍

തരൂരുമായി ബന്ധപ്പെട്ടത് കോണ്‍ഗ്രസിനുള്ളിലെ പ്ര്ശ്‌നമെന്നും അത് അവര്‍ തന്നെ പരിഹരിക്കട്ടെയെന്നും മുസ്ലിം ലീഗ് നേതാവ് ഡോ. എം കെ മുനീര്‍. തരൂര്‍ പങ്കെടുത്തത് സാംസ്‌കാരിക പരിപാടികളിലാണെന്നും രാഷ്ട്രീയ പരിപാടികളിലല്ലെന്നും മുനീര്‍ പറഞ്ഞു. നേരത്തെയും അദ്ദേഹം ഇത്തരം പരിപാടികലില്‍ പങ്കെടുത്തിട്ടുള്ളതാണ്. യുഡിഎഫില്‍ പ്രശ്‌നങ്ങളില്ല. നിയമസഭാ ഉടന്‍ ചേരുന്നുണ്ട്. ശക്തമായി പ്രതിപക്ഷം അവിടെ ഉണ്ടാകുമെന്നും മുനീര്‍ വ്യക്തമാക്കി.

Related posts:

Leave a Reply

Your email address will not be published.