മേയര്‍ ഒറ്റക്കല്ല,പാര്‍ട്ടിക്കാരുടെ നിയമനത്തിന്, ആനാവൂരിന് കോര്‍പറേഷന്‍ പാര്‍ലമെന്ററി പാര്‍ട്ടിനേതാവും കത്തയച്ചു
1 min readതിരുവനന്തപുരം: കോര്‍പറേഷനിലെ കരാര്‍ നിയമനത്തിന് പാര്‍ട്ടി പട്ടിക തേടി ജല്ലാ സെക്രട്ടറിക്ക് മേയര്‍ കത്തയച്ച വിവാദം മുറുകവേ, പാര്‍ലമെന്ററി പാര്‍ട്ടി നേതാവിന്റെ സമാന കത്തും പുറത്ത്.കൗണ്‍സിലര്‍ അനില്‍ ആനാവൂര്‍ നാഗപ്പന് അയച്ച കത്താണ് പുറത്തായത്.എസ് എ ടി ആശുപത്രിയോട് ചേര്‍ന്ന വിശ്രമകേന്ദ്രത്തിലെ നിയമനത്തിനായി പാര്‍ട്ടി പട്ടിക തേടിയായിരുന്നു കത്ത്..മാനേജര്‍ അടക്കം 9 തസ്തികകളിലേക്കാണ് പാര്‍ട്ടി പട്ടിക ആവശ്യപ്പെട്ടത്.ഒക്ടോബര്‍ 24ന് അയച്ച കത്താണ് പുറത്ത് വന്നത്.3 തസ്തികകളിലേക്ക് 9 പേരെ ആവശ്യമുണ്ടെന്നാണ് കത്തില്‍ പറയുന്നത്.
കരാര്‍ നിയമന ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറിക്ക് കത്തയച്ചെന്ന ആരോപണം തള്ളി മേയര്‍ ആര്യ രാജേന്ദ്രന്‍ രംഗത്ത്. കത്ത് നല്‍കിയ തീയതിയില്‍ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ല. കത്ത് വിവാദം പാര്‍ട്ടി അന്വേഷിക്കുന്നുണ്ട്.പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ച ശേഷം ഔദ്യോഗികമായി പ്രതികരിക്കാമെന്നും ആര്യാ രാജേന്ദ്രന്‍ വ്യക്തമാക്കി. ആരോപണം തള്ളി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും രംഗത്തുവന്നു.
ഇത്തരം ഒരു കത്ത് താന്‍ കണ്ടിട്ടില്ല .കത്ത് വ്യാജമാണെന്ന് ഇപ്പോള്‍ പറയാന്‍ ആകില്ല. മേയറോട് സംസാരിച്ച ശേഷം പ്രതികരിക്കാം. ഗൗരവകരമായ പ്രശ്‌നമാണ്.ഇതുമായി ബന്ധപ്പെട്ട മറ്റു നേതാക്കളെ ആരെയും വിളിച്ച് വിശദീകരണം തേടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.