എല്‍ഡിഎഫ് കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും കള്ളുഷാപ്പില്‍, ചിത്രം വിവാദത്തില്‍
1 min readതൃശൂര്‍: എല്‍ ഡി എഫ് ഭരിക്കുന്ന തൃശൂര്‍ കാട്ടൂര്‍ പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ കള്ളുഷാപ്പില്‍ പാര്‍ട്ടി നടത്തിയത് വിവാദത്തില്‍. പ്രസിഡനറും സെക്രട്ടറിയും ജീവനക്കാരുമാണ് കള്ളുഷാപ്പില്‍ പാര്‍ട്ടി നടത്തിയത്. ഇവര്‍ ഷാപ്പിലിരുന്ന് കള്ള് കുടിക്കുന്നതിന്റെ സെല്‍ഫി ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്.
വിവാദത്തെ തുടര്‍ന്ന് ഇന്ന് നടന്ന പഞ്ചായത്ത് യോഗത്തില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയി. പ്രസിഡന്റ് രാജിവയ്ക്കണമെന്നാണ് കോണ്‍ഗ്രസ് കാട്ടൂര്‍ പഞ്ചായത്ത് മെമ്പര്‍മാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് ബി ജെ പി പ്രവര്‍ത്തകര്‍ പഞ്ചായത്തിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു.
കഴിഞ്ഞ ദിവസമാണ് ഇവര്‍ കള്ളുഷാപ്പില്‍ എത്തി സല്‍ക്കാരം നടത്തിയത് ഈ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇതിനെതിരെ പഞ്ചായത്ത് സെക്രട്ടറി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.