കെഎസ്ആര്‍ടിസി ശമ്പള കുടിശ്ശിക നാളെ വിതരണം ചെയ്യും.
1 min read
തിരുവനന്തപുരം: കെ എസ് ആര് ടിസി ജീവനക്കാര്‍ക്ക് തത്ക്കാലം ആശ്വാസം. ശമ്പള കുടിശ്ശിക നാളെ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്കി. തൊഴിലാളി യൂണിയനുകളുമായി ഇന്ന് നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്. എന്നാല്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ യൂണിയനുകള്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ വിശദമായി ചര്‍ച്ച നടത്താമെന്നും മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു.
കെഎസ്ആര്‍ടിസിലെ വരവുചെലവ് കണക്കുകള്‍ പരിശോധിക്കാണമെന്ന് സിഐടിയു .തെറ്റിദ്ധരിപ്പിക്കുന്ന കണക്കാണ് മുഖ്യമന്ത്രിക്ക് മുന്നില്‍ മാനേജ്മെന്റ് നല്‍കിയതെന്നും നേതാക്കള്‍ പറഞ്ഞു.ചര്‍ച്ച വിജയം.കെഎസ്ആര്‍ടിസിയുടെ സുഗമമായ ഭാവിക്കുള്ള തീരുമാനമെടുത്ത ചര്‍ച്ചയെന്നും നേതാക്കള്‍ പറഞ്ഞു12 മണിക്കൂര്‍ തിങ്കള്‍ ഡ്യൂട്ടി രാജ്യത്ത് ഒരിടത്തും നിലവിലില്ല.സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.പറ്റില്ലെന്ന് നിലപാടെടുത്തെന്ന് ബിഎംഎസ് അറിയിച്ചു.എല്ലാ മാസവും 5 ആം തിയതിക്കുള്ളില്‍ ശമ്പളം നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് ടിഡിഎഫ് നേതാക്കള്‍ ചര്‍ച്ചക്ക് ശേഷം വ്യക്തമാക്കി.
ശമ്പളം കിട്ടാതെ ദുരിതത്തിലായ കെഎസ്ആര്‍ടിസി ജീവനക്കാരന് കാട്ടാക്കടയില്‍ കുടംബസമേതം നില്‍പ്പ്സമരം നടത്തി. അസുഖബാധിതനായ ഗോപീഷും കുടുംബവുമാണ് പ്രതിഷേധ സമരം നടത്തിയത്. കഴിഞ്ഞ രണ്ടുമാസമായി ശമ്പളം ലഭിക്കാതെ മരുന്നിനും നിത്യവൃത്തിക്കും ബുദ്ധിമുട്ടുന്നു. കെഎസ്ആര്‍ടിസി ലെ ഭൂരിഭാഗം ജീവനക്കാര്‍ക്കും ഈ അവസ്ഥയാണെന്നും ഗോപീഷ് പറയുന്നു സര്‍ക്കാരിനെ പേടിച്ച് യൂണിയനകളെ പേടിച്ചും ആരും ഒന്നും മിണ്ടുന്നില്ല. ചികിത്സാ ചെലവുകളും കുട്ടിയുടെ പഠനവും വീട്ടുവാടകയും ഒക്കെയായി നല്ലൊരു തുക തന്നെ മാസം ചിലവാകും രണ്ടുമാസമായി ഇതു മുടങ്ങിയതോടെ എല്ലാ ഭാഗത്തുനിന്നും ഇതിനായുള്ള ബുദ്ധിമുട്ടുണ്ട്. കെഎസ്ആര്‍ടിസി ജീവനക്കാരനാണെന്ന് കണ്ടാല്‍ ആരും കടം തരാത്ത അവസ്ഥയാണ്. സര്‍ക്കാര്‍ ഇതിനു പരിഹാരം കണ്ടില്ലെങ്കില്‍ നിരാഹാര സമരത്തിന് ഒരുങ്ങുമെന്നും ഗോപീഷ് പറഞ്ഞു
അതിനിടെ കെഎസ്ആര്‍ടിസി ജൂലൈ മാസത്തെ 75% ശമ്പളം ഇന്ന് വിതരണം ചെയ്തു.കെഎസ്ആര്‍ടിസിയിലെ 24,477 സ്ഥിരം ജീവനക്കാര്‍ക്കാണ് ജൂലൈ മാസത്തെ ശമ്പളത്തിന്റെ 75% വിതരണം ചെയ്തത്. ഇതിനായി അമ്പത്തി അഞ്ച് കോടി എന്‍പത്തിയേഴ് ലക്ഷത്തി ഇരുപതിനായിരത്തി എഴുന്നൂറ്റി പതിമൂന്ന് രൂപയാണ് നല്‍കിയത്. ഇതില്‍ ഏഴ് കോടി രൂപ കെഎസ്ആര്‍ടിസിയുടെ ഫണ്ടില്‍ നിന്നുമാണ് നല്‍കിയത്. പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി തൊഴിലാളി യൂണിയനുകളുടെ യോഗം വിളിച്ചിട്ടുണ്ട്. ഗതാഗതമന്ത്രിയും തൊഴില്‍ മന്ത്രിയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.