തുടര്‍ച്ചയായ ശാരീരിക ബന്ധത്തിനിടെ യുവതി നിലവിളിച്ചു, പിന്നാലെ കൊലപാതകം

1 min read

കൊല്ലം : ആളൊഴിഞ്ഞ റെയില്‍വേ ക്വാര്‍ട്ടേഴ്‌സില്‍ യുവതിയെ പ്രതി നാസു കൊലപ്പെടുത്തിയത് തുടര്‍ച്ചയായ ശാരീരിക ബന്ധത്തിനിടെ യുവതി നിലവിളിച്ചതിനെ തുടര്‍ന്നെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. കഴിഞ്ഞ 29ന് 3.30ന് കൊല്ലം ബീച്ചില്‍വെച്ചാണ് കൊല്ലപ്പെട്ട യുവതിയും പ്രതിയായ അഞ്ചല്‍ വയലാ ലക്ഷംവീട് കോളനിയില്‍ നാസു(24)വും പരിചയപ്പെടുന്നത്. സൗഹൃദം സ്ഥാപിച്ചശേഷം പ്രതി യുവതിയെ ചെമ്മാന്‍മുക്ക് ഭാരതരാജ്ഞി പള്ളിക്ക് എതിര്‍വശത്തെ കാടുമൂടിയ റെയില്‍വേ ക്വാര്‍ട്ടേഴ്‌സിലേക്ക് എത്തിക്കുകയായിരുന്നു.

തുടര്‍ച്ചയായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടതോടെയാണ് യുവതി നിലവിളിച്ചത്. രാത്രി 8.30ഓടെയാണ് കൊലപാതകം നടന്നത്. മരിച്ചെന്ന് ഉറപ്പായശേഷം ഇവരുടെ ബാഗില്‍നിന്ന് മൊബൈല്‍ ഫോണും പണവും ഇയാള്‍ കവര്‍ന്ന ശേഷം കടന്നുകളഞ്ഞു. ക്വാര്‍ട്ടേഴ്‌സിന്റെ പിന്‍വശത്ത് കതകില്ലാത്ത ജനലിലൂടെയാണ് ഇരുവരും കെട്ടിടത്തിനുള്ളില്‍ കയറിയത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് മൃതദേഹം ക്വാര്‍ട്ടേഴ്‌സില്‍ കണ്ടെത്തിയത്. ആറുദിവസത്തോളം പഴക്കമുള്ള മൃതദേഹം നഗ്‌നമായ നിലയിലായിരുന്നു. യുവതിയുടെ മൊബൈല്‍ ഫോണ്‍ പ്രതിയുടെ കൈവശം കണ്ടെത്തിയിരുന്നെങ്കിലും കളഞ്ഞുകിട്ടിയതാണെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ വിട്ടയയ്ക്കുകയായിരുന്നു.

എന്നാല്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയതോടെ കസ്റ്റഡിയിെലടുത്ത് ചോദ്യംചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്. ഇയാള്‍ പോക്‌സോ കേസിലും മോഷണക്കേസിലും പ്രതിയാണ്. അതേസമയം നാസുവിനെ കൊല്ലം ഈസ്റ്റ് പോലീസ് കസ്റ്റഡിയില്‍ വാങ്ങി. മൂന്നുദിവസത്തേക്കാണ് കസ്റ്റഡിയില്‍ ലഭിച്ചത്. തെളിവെടുപ്പും ചോദ്യംചെയ്യലും ആരംഭിച്ചു.

Related posts:

Leave a Reply

Your email address will not be published.