ഗതാഗത തടസം ഉണ്ടാക്കുന്നുവെന്നതിനു തെളിവില്ല; ഭാരത് ജോഡോ യാത്രയ്ക്ക് എതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

1 min read

കൊച്ചി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് എതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. യാത്ര ഗതാഗത തടസം ഉണ്ടാക്കുന്നുവെന്നാരോപിച്ചുള്ള ഹർജിയാണ് ഹൈക്കോടതി തളളിയത്. ആരോപണം തെളിയിക്കാൻ ഉതകുന്ന രേഖകൾ ഹാജരാക്കുന്നതിൽ ഹർജിക്കാരൻ പരാജയപ്പെട്ടെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് എസ്.മണികുമാർ അധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയത്.

യാത്ര സമാധാനപരമായാണ് കടന്നുപോകുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. യാത്രയിലെ നിയമവിരുദ്ധ നടപടികൾക്കെതിരെ കേസുകൾ എടുത്തതായും സർക്കാർ വ്യക്തമാക്കി. ഗതാഗത കുരുക്ക് ഒഴിവാക്കാൻ പൊലീസിനു നിർദേശം നൽകണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.

ജാഥ ഒരുവശത്തുകൂടി പോകുമ്പോൾ മറുവശം ഗതാഗതത്തിന് തുറന്ന് കൊടുക്കണമെന്നും, സുരക്ഷയ്ക്കായി നിയോഗിക്കുന്ന പൊലീസുകാരുടെ ചിലവ് സംഘാടകരിൽ നിന്നും ഈടാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. അഭിഭാഷകനായ കെ.വിജയനാണ് ഹർജി നൽകിയത്.

Related posts:

Leave a Reply

Your email address will not be published.