സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിനെത്തിയ പത്തുവയസുകാരി മരിച്ച സംഭവത്തില്‍ കേരള അസോസിയേഷന്‍ ഹൈക്കോടതിയിലേക്ക്

1 min read

കൊച്ചി : ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിനിടെ പത്തുവയസുകാരി മരിച്ച സംഭവത്തില്‍ കേരള അസോസിയേഷന്‍ ഹൈക്കോടതിയിലേക്ക്. കോടതി ഉത്തരവുമായി എത്തിയിട്ടും താമസവും ഭക്ഷണവുമടക്കം സൗകര്യങ്ങള്‍ സംഘാടകര്‍ ഒരുക്കിയില്ലെന്ന് കോടതിയെ അറിയിക്കും. താമസ ഭക്ഷണ സൗകര്യങ്ങളൊന്നും കിട്ടാത്തതിനാല്‍ താത്കാലിക കേന്ദ്രത്തിലായിരുന്നു കേരളത്തിന്റെ കുട്ടികള്‍ കഴിഞ്ഞിരുന്നത്. അതേസമയം അന്തരിച്ച പത്ത് വയസുകാരി നിദാ ഫാത്തിമയുടെ അച്ഛന്‍ ഷിഹാബ് രാത്രിയോടെ നാഗ്പൂരിലെത്തി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് തന്നെ മൃതദേഹം നാട്ടിലെത്തിക്കാനാണ് ശ്രമം.

കേരള സൈക്കിള്‍ പോളോ അസോസിയേഷനും സൈക്കിള്‍ പോളോ ഫെഡറേഷന്‍ ഓഫ് ഇന്ത്യയും തമ്മിലുള്ള കിട മത്സരമാണ് നാഗ്!പൂരില്‍ മലയാളി താരം നിദ ഫാത്തിമയുടെ ജീവനെടുത്തത്. ദേശീയ ഫെ!ഡറേഷന്റെ അംഗീകാരമില്ലാത്തതിനാല്‍ താരങ്ങള്‍ക്ക് താമസസൗകര്യവും ഭക്ഷണവും ദേശീയ ഫെഡറേഷന്‍ ഒരുക്കിയിരുന്നില്ല. സ്‌പോട്‌സ് കൗണ്‍സിലിന്റെ അംഗീകാരമില്ലാത്തതും ദേശീയ ഫെഡറേഷന്റെ അംഗീകാരമുള്ള സൈക്കിള്‍ പോളോ അസോസിയേഷന്‍ ഓഫ് കേരളയുടെ ടീമും നാഗ്പൂപൂരില്‍ മത്സരിക്കുന്നുണ്ട്.

നിദ ഫാത്തിമയടക്കം കേരള സൈക്കിള്‍ പോളോ അസോസിയേഷന്റെ 24 താരങ്ങള്‍ നാഗ്!പൂരിലെത്തിയത് കേരള സ്‌പോട്‌സ് കൗണ്‍സിലിന്റെ അംഗീകാരത്തിലും സാന്പത്തിക സഹായത്തിലുമാണ്. എന്നാല്‍ സൈക്കിള്‍പോളോ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ളത് സൈക്കിള്‍ ഫോളോ അസോസിയേഷന്‍ ഓഫ് കേരളയ്ക്ക്. ചുരുക്കത്തില്‍ രണ്ട് അസോസിയേഷനുകള്‍ക്ക് കീഴില്‍ കേരളത്തില്‍ നിന്നുള്ള രണ്ട് ടീം നാഗ്!പൂരില്‍. കേരള സൈക്കിള്‍പോളോ അസോസിയേഷന്‍ താരങ്ങള്‍ക്ക് മത്സരിക്കാന്‍ അനുമതി കിട്ടിയത് ഒരാഴ് മുന്‍പത്തെ ഹൈക്കോടതി വിധിയിലൂടെയാണ്. 2013 മുതല്‍ ദേശീയ ഫെഡറേഷനും കേരള സൈക്കിള്‍ പോളോ അസോസിയേഷനും തമ്മിലുള്ള തര്‍ക്കത്തിന് പിന്നാലെ സ്!പോട്‌സ് കൗണ്‍സിലിന്റെ അംഗീകരാമുള്ള താരങ്ങള്‍ക്ക് മത്സരിക്കാന്‍ എല്ലാവര്‍ഷവും കോടതി വിധി വേണം .

2013ല്‍ കേരളത്തില്‍ നിന്ന് പോയ സൈക്കിള്‍ പോളോ ടീമിലെ വനിത താരവും ദേശീയ ഫെഡറേഷനിലെ അമ്പയറായ മലയാളിയും തമ്മിലുള്ള തര്‍ക്കത്തിന് പിന്നാലെ 2015 ല്‍ കേരള സൈക്കിള്‍ പോളോ അസോസിയേഷന്റെ അഗീകാരം റദ്ദാക്കി.ദേശീയ ഫെഡറേഷന്‍ തട്ടിക്കൂട്ടിയ എറണാകുളം ആസ്ഥാനമായ സൈക്കിള്‍ പോളോ അസോസിയേഷന്‍ ഓഫ് കേരളയ്ക്ക് എല്ലാ സഹായവും നല്‍കി. പലപ്പോഴും സ്‌പോട്‌സ് കൗണ്‍സില്‍ അംഗീകാരമുള്ള താരങ്ങള്‍ക്ക് മത്സരസ്ഥലത്തെത്തിയാലും മത്സരിക്കാന്‍ വിലക്കേര്‍പ്പെടുത്തുന്ന സ്ഥിതിയുമുണ്ടായിരുന്നു.

Related posts:

Leave a Reply

Your email address will not be published.