താമസം ഒരേ വളപ്പില്‍ പക്ഷേ മുഖാമുഖം വരാതെ ഗവര്‍ണറും മുഖ്യമന്ത്രിയും; സസ്‌പെന്‍സിന് വേദിയായി കേരളഹൗസ്

1 min read

സംസ്ഥാനത്ത് ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് മുറുമ്പോള്‍ ശ്രദ്ധകേന്ദ്രമാകുന്നത് ദില്ലിയിലെ കേരളഹൗസാണ്. കേരളഹൗസിലെ കൊച്ചിന്‍ ഹൗസിലാണ് മുഖ്യമന്ത്രിയും ഗവര്‍ണറും താമസിക്കുന്നതെങ്കിലും പരസ്പരം മുഖത്തോട് മുഖം വരാതെയാണ് ഇരുവരുടെയും നീക്കം. ഗവര്‍ണര്‍ വാളോങ്ങിയ ധനമന്ത്രിയും അഡ്വക്കേറ്റ് ജനറലും കൂടി കേരളഹൗസില്‍ എത്തിയതോടെ സസ്‌പെന്‍സ് മുറുകുകയാണ്

കേരളത്തില്‍ കൊമ്പ്‌കോര്‍ത്ത നേതാക്കള്‍ പക്ഷേ ദില്ലിയില്‍ എത്തിയപ്പോള്‍ ഒരു മേല്‍ക്കൂരയ്തക്ക് താഴെയാണ് താമസം. കൊച്ചിന്‍ ഹൌസിലെ ആ വലിയ വാരന്തയിലെ രണ്ട് മുറികളിലായാണ് ഗവര്‍ണറും മുഖ്യമന്ത്രിയും താമസിക്കുന്നത്. താമസം ഒരിടത്താണെങ്കിലും പരസ്പരം മുഖാമുഖം നോക്കാതെയാണ് ഇരുകൂട്ടരുടേയും പോക്ക് വരവ്. ഒരേ സമയം ഇരുവരും എത്താതെ നോക്കാന്‍ വലിയ തത്രപ്പാടിലാണ് സുരക്ഷ ഉദ്യോഗസ്ഥരുമുള്ളത്.

തീര്‍ന്നില്ല ഗവര്‍ണര്‍ പോര് മുറുക്കിയ ധനമന്ത്രി കെ എന്‍ ബാലഗോപാലും എ ജി ഗോപാലകൃഷ്ണക്കുറുപ്പും ഇപ്പോള്‍ കേരളഹൌസിലാണ് താമസം. അതായത് രാഷ്ട്രീയകേരളം ചര്‍ച്ച ചെയ്ത പേരുകള്‍ എല്ലാം ഒന്നിച്ച് ഒരേ കെട്ടിടത്തിലാണുള്ളത്. ധനമന്ത്രിയില്‍ ഉള്ള പ്രീതി നഷ്ടമായെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസമാണ് വ്യക്തമാക്കിയത്. കെഎന്‍ ബാലഗോപാലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ കത്തും അയച്ചിരുന്നു. ബാല ഗോപാലിന്റെ വിവാദമായ പ്രസംഗമായിരുന്നു നടപടിക്ക് ആധാരം. എന്നാല്‍ ഈ ആവശ്യം തള്ളി മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നു.

ഗവര്‍ണറുടെ പ്രതിച്ഛായയും ഗവര്‍ണറുടെ പദവിയുടെ അന്തസ്സ് താഴ്ത്തുന്നതുമായ പരമാര്‍ശങ്ങളാണ് ധനമന്ത്രിയുടെ പ്രസംഗത്തിലുള്ളതെന്നും പ്രദേശികവാദം ആളികത്തിക്കുന്ന പരമാര്‍ശമാണ് ബാലഗോപാല്‍ നടത്തിയതെന്നുമാണ് ഗവര്‍ണര്‍ ആരോപിച്ചത്. ദേശീയ ഐക്യവും അഖണ്ഡതയും വെല്ലുവിളിക്കുന്ന പ്രസംഗമാണെന്നും ഗവര്‍ണര്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Related posts:

Leave a Reply

Your email address will not be published.