ബീരാനിഷ്ടം പൊറോട്ടയും ചായയും ചോറും ഫ്രൂട്ട്‌സും
1 min read
മലപ്പുറം: പൊറോട്ടയും ചോറും കട്ടന്‍ ചായയുമൊക്കെ അകത്താകുന്ന ഒരു കരിങ്കുരങ്ങുണ്ട് മലപ്പുറം നിലമ്പൂരില്‍. അരുവക്കോട് വനം വകുപ്പ് ആര്‍ ആര്‍ ടി ഓഫീസ് ജീവനക്കാരുടെ ഉറ്റസുഹൃത്താണ് ബീരാന്‍ എന്ന് പേരിട്ടു വിളിക്കുന്ന ഈ കരിങ്കുരങ്ങ്. ലംഗൂര്‍ ഇനത്തില്‍പെട്ട കരിങ്കുരങ്ങാണിത്.
നിലമ്പൂര്‍ വനാതിര്‍ത്തിയിലെ വിവിധ ഭാഗങ്ങളില്‍ ജനങ്ങളെ പൊറുതിമുട്ടിച്ചവനാണിത്. നിരന്തര പരാതിയെത്തുടര്‍ന്ന് വനം വകുപ്പ് ആര്‍ആര്‍ടി പിടിച്ചു കൊണ്ടുവന്നു. കൂട്ടിലാക്കി. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ജീവനക്കാരോട് ഇണങ്ങി. മൂന്നു തവണ ഉള്‍ക്കാട്ടിലേക്ക് കൊണ്ടു വിട്ടെങ്കിലും തിരിച്ചു വന്നു. ഇപ്പോള്‍ ജീവനക്കാര്‍ കഴിക്കുന്ന ഭക്ഷണമാണ് ഇഷ്ടം. ചോറും പൊറോട്ടയും കട്ടന്‍ ചായയുമൊക്കെ അകത്താക്കും. ഫ്രൂട്ട്‌സും ദിവസവും നല്‍കും
മൂന്നുനേരം ഭക്ഷണം കൊടുക്കും. നല്ല സ്‌നേഹമാണെന്നും വാച്ചര്‍ അബ്ദുള്‍ അസീസ് പറയുന്നു. ഡോക്ടര്‍മാരുടെ പരിചരണവും ബീരാന് ലഭ്യമാക്കുന്നുണ്ടെന്ന് ഫോറസ്റ്റ് ഉദ്യോ?ഗസ്ഥര്‍. കഴിഞ്ഞ ഒരു വര്‍ഷമായി ജീവനക്കാര്‍ സ്വന്തം കീശയില്‍ നിന്നും കാശെടുത്താണ് ഇതിന് ഫ്രൂട്ട്‌സും മറ്റും വാങ്ങുന്നത്.