കാനായിയുടെ സാഗരകന്യകയ്ക്ക് ലോക റെക്കോര്‍ഡ്, ഏറ്റവും വലിയ മത്സ്യകന്യക ശില്‍പ്പം

1 min read

ശംഖുമുഖത്തെ സാഗര കന്യകയ്ക്ക് ഗിന്നസ് റെക്കോര്‍ഡ്. കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയ്ത ശില്‍പ്പത്തിന് ലോകത്തെ ഏറ്റവും വലിയ മത്സ്യകന്യക ശില്‍പമെന്ന റെക്കോര്‍ഡാണ് ലഭിച്ചിരിക്കുന്നത്. ചിപ്പിക്കുള്ളില്‍ കിടക്കുന്ന തരത്തിലാണ് സാഗര കന്യകയുടെ ശില്‍പ്പം നിര്‍മ്മിച്ചിരിക്കുന്നത്. അപേക്ഷിക്കാതെയാണ് ഈ അംഗീകാരം എന്നത് ഇരട്ടി മധുരമാവുകയാണ്. 87 അടി നീളവും 25 അടി ഉയരവുമാണ് സാഗരകന്യക ശില്‍പ്പത്തിനുള്ളത്.

1990 ല്‍ ആരംഭിച്ച് രണ്ട് വര്‍ഷമെടുത്താണ് ശില്‍പ്പം നിര്‍മ്മിച്ചത്. ടൂറിസം വകുപ്പാണ് കാനായി കുഞ്ഞിരാമനെ ശില്‍പ്പ നിര്‍മ്മാണം ഏല്‍പ്പിച്ചത്. ഈ നിര്‍മ്മാണത്തിന്റെ പ്രതിഫലം അദ്ദേഹം വാങ്ങിയിട്ടില്ല.

ശില്‍പ്പ നിര്‍മ്മാണത്തില്‍ പ്രതിസന്ധികളുണ്ടായിരുന്നുവെന്ന് പലപ്പോഴായി കാനായി കുഞ്ഞിരാമന്‍ പ്രതികരിച്ചിരുന്നു. അന്നത്തെ ജില്ലാ കളക്ടര്‍ ആയിരുന്ന നളിനി നെറ്റോ നിര്‍മ്മാണത്തെ എതിര്‍ത്തെങ്കിലും അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കരുണാകരന്‍ ഇടപെട്ടാണ് ശില്‍പ്പ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ അനുമതി ലഭിച്ചതെന്ന് കാനായി പ്രതികരിച്ചിരുന്നു.

Related posts:

Leave a Reply

Your email address will not be published.