ഐഎസ് തലവന്‍ അല്‍ ഹാഷിമി ഖുറേഷി കൊല്ലപ്പെട്ടു

1 min read

ലബനന്‍: ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ കൊല്ലപ്പെട്ടു. അബു ഹസന്‍ അല്‍ ഹാഷ്മി അല്‍ ഖുറേഷി കൊല്ലപ്പെട്ടതായി ഐ എസ് വക്താവ് സ്ഥിരീകരിച്ചു. മരണം എന്നായിരുന്നെന്നോ എങ്ങനെ ആയിരുന്നെന്നോ വ്യക്തമാക്കിയിട്ടില്ല. പുതിയ തലവനെ ഐ എസ് പ്രഖ്യാപിച്ചു.

ദൈവത്തിന്റെ ശത്രുക്കളുമായുള്ള പോരാട്ടത്തിലാണ് ഹാഷിമി കൊല്ലപ്പെട്ടതെന്നാണ് പുറത്തുവന്ന ഐ എസ് വക്താവിന്റെ ശബ്ദസന്ദേശത്തില്‍ പറയുന്നത്. എന്നാല്‍, എവിടെ വച്ചാണ് കൊല്ലപ്പെട്ടതെന്നോ എന്നാണ് കൊല്ലപ്പെട്ടതെന്നോ ശബ്ദസന്ദേശത്തില്‍ പറയുന്നില്ല. ഭീകര സംഘടനയ്ക്ക് പുതിയ നേതാവിനെ തെരഞ്ഞെടുത്തുവെന്നും ഐ എസ് വക്താവിന്റെ ശബ്ദ സന്ദേശത്തില്‍ പറയുന്നു. അബു അല്‍ ഹുസൈന്‍ ഹുസൈനി അല്‍ ഖുറേഷിയാണ് പുതിയ നേതാവ്.

2014 ലാണ് ഇറാഖിലും സിറിയയിലും ഐഎസ് ശക്തിപ്രാപിച്ചത്. 2017 ല്‍ ഇറാഖിലും തുടര്‍ന്ന് സിറിയയിലും ഐഎസിനെതിരെ പാശ്ചാത്യ രാജ്യങ്ങള്‍ ശക്തമായ നടപടികള്‍ എടുത്തു. എന്നാല്‍ ഭീകരസംഘടന പലയിടത്തും ഭീകരാക്രമണം നടത്തുന്നുമുണ്ട്.

Related posts:

Leave a Reply

Your email address will not be published.