സുരക്ഷിത ഭക്ഷണമുള്ള ഹോട്ടലേത്ന്ന് ഇനി ഹൈജീന്‍ ആപ്പ് പറയും
1 min readതിരുവനന്തപുരം: സുരക്ഷിത ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകള്‍ക്ക് റേറ്റിങ് നല്‍കിയുള്ള ഹൈജീന്‍ ആപ്പ് പ്രവര്‍ത്തന സജ്ജമാകാനൊരുങ്ങുന്നു. ഹോട്ടലുകളുടെ നിലവാരവും ശുചിത്വവും തരംതിരിച്ച് റേറ്റിങ് ആപ്പില്‍ നല്‍കിയിട്ടുണ്ടാകും. ഈ മാസം പതിനഞ്ചിനുള്ളില്‍ ആപ്പ് പ്രവര്‍ത്തനസജ്ജമാകുമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ വി.ആര്‍ വിനോദ് പറഞ്ഞു.
ശുചിത്വം, സൗകര്യങ്ങള്‍, ഭക്ഷണ വില എന്നിവയുടെ അടിസ്ഥാനത്തില്‍ ഹോട്ടലുകള്‍ക്ക് റേറ്റിങ് നല്‍കുന്നതിനാണ് ഹൈജീന്‍ ആപ്. പൊതുജനങ്ങള്‍ക്ക് ഹൈജീന്‍ ആപ്പ് ഉപയോഗിച്ച് ഹോട്ടലുകളുടെ റേറ്റിങ് മനസിലാക്കാനാകും. ദേശീയ ഭക്ഷ്യ സുരക്ഷാ അതോറിറ്റി അംഗീകരിച്ച ഏജന്‍സികളാണ് ഓഡിറ്റ് നടത്തി റേറ്റിങ് നല്‍കുക. നിലവില്‍ സംസ്ഥാനത്തെ 800 ഹോട്ടലുകളെയാണ് റേറ്റിങ് ആപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.