ഭാര്യയെ കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കിയ നിലയിൽ; അയര്‍ക്കുന്നം ഞെട്ടലില്‍
1 min readഅയർക്കുന്നം: ഭാര്യയെ കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കിയ നിലയിൽ. അമയന്നൂർ പൂതിരി അയ്യൻകുന്ന് കളത്തൂർപറമ്പിൽ സുനിൽകുമാർ (52), ഭാര്യ മഞ്ജുള (48) എന്നിവരാണു മരിച്ചത്. ഇന്നലെ രാത്രി 8ന് ആണു സംഭവമെന്നു കരുതുന്നു. കളിക്കാൻ പോയ മകൻ ദേവാനന്ദ് വീട്ടിൽ എത്തിയപ്പോഴാണു സംഭവം അറിയുന്നത്. കൊലപാതക കാരണം വ്യക്തമല്ല. സുനിൽകുമാർ തടിപ്പണിക്കാരനും മഞ്ജുള ബേക്കറി ജീവനക്കാരിയുമാണ്. ദേവാനനന്ദിനെ കൂടാതെ അക്ഷര എന്ന ഒരു മകള്‍ കൂടിയുണ്ട് ദമ്പതികള്‍ക്ക്.
കതക് തുറക്കാതിരുന്നതിനെ തുടർന്നു പിന്നിലെത്തി അടുക്കളവാതിൽ തുറന്ന് അകത്ത് കയറിയപ്പോഴാണു മഞ്ജുള നിലത്തു കിടക്കുന്ന നിലയിലും സുനിൽകുമാർ തൂങ്ങിയ നിലയിലും കണ്ടത്. ദേവാനന്ദ് ബഹളം വച്ചതിനെ തുടർന്നു നാട്ടുകാർ ഓടിയെത്തി.
മഞ്ജുളയ്ക്കു ജീവനുണ്ടെന്നു കണ്ടതിനാൽ കോട്ടയം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. . കഴുത്തിൽ പാട് കണ്ടെത്തിയിരുന്നു. ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണു പ്രാഥമിക നിഗമനമെന്നു പൊലീസ് പറഞ്ഞു.