ഉദ്യോഗസ്ഥരെ അടിമുടി നിയന്ത്രിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശര്‍മ്മ

1 min read

ഭരണ തലത്തില്‍ അഴിച്ചുപണി. സമ്പദ് ഘടന ശക്തിപ്പെടുത്തലും കളക്ടറുടെ ജോലി

ഭരണ നൈപുണ്യത്തിന് പേരുകേട്ട അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശര്‍മ്മ സംസ്ഥാന ഭരണകൂടത്തില്‍ അഴിച്ചുപണിക്കൊരുങ്ങുന്നു. ഉന്നത ഉദ്യോഗസ്ഥരായ ബാബുമാരെ കൂടുതല്‍ ഉത്തരവാദിത്വബോധമുള്ളവരാക്കുകയാണ് മുഖ്യമന്ത്രി ചെയ്യാന്‍ പോകുന്നത്.

ഇതു സംബന്ധിച്ച് ഒരു കണ്‍സെപ്റ്റ് നോട്ട് മുഖ്യമന്ത്രി തയ്യാറാക്കി. ഭരണ നിര്‍വഹണ മേഖലയില്‍ അടിമുടി പരിഷ്‌കരണം വരുത്തുന്ന ആദ്യ സംസ്ഥാനമാണ് അസം.

്അതില്‍ ഐ.എ.എസുകാരെ പരിശീലിപ്പിക്കുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമിയിലെ മുതിര്‍ന്ന ഫാക്കല്‍ട്ടിമാര്‍ മിനുക്ക് പണി നടത്തും.
ഇതിന്റെ അന്തിമ രൂപം മെയ് 12 മുതല്‍ 14 വരെ ജില്ലാ കളക്ടര്‍ മാരുടെ കോണ്‍ഫറന്‍സില്‍ വച്ച് തയ്യാറാക്കും.

മുഖ്യമന്ത്രിയുടെ പദ്ധതി പ്രകാരം ഇനി ജില്ലാ കളക്ടര്‍ മാര്‍ ( ഡെപ്യൂട്ടി കമ്മിഷണര്‍മാര്) വെറും ഫയലുകള്‍ പഠിച്ച് ഒപ്പിടുന്നവരാവില്ല. ഓരോ ജില്ലയിലെയും ആഭ്യന്തരോല്പാദനം വര്‍ദ്ധിപ്പിക്കാനുള്ള ചുമതലയും ഡി.സി മാര്‍ക്കായിരിക്കും. ഇതോടൊപ്പം നിക്ഷേപ സമാഹരണം, ജി.എസ്. ടി പിരിവ്, വ്യവസായ സൗഹൃദാന്തരീക്ഷം സ ൃഷ്ടിക്കല്‍, കാര്‍ഷികോല്പാദനം വര്‍ദ്ധിപ്പിക്കല്‍, ആളോഹരി വരുമാനം വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയവയും കളക്ടര്‍മാരുടെ ഉത്തരവാദിത്തമാകും.

വിള വൈവിദ്ധ്യവത്കരണം, കാര്‍ഷിക ഭൂമി ഉണ്ടാക്കല്‍, സേവനം ഉറപ്പുവരുത്തുല്‍, സര്‍ക്കാര്‍ പദ്ധതികള്‍ സുതാര്യമായും കാര്യക്ഷമമായും നടപ്പിലാക്കല്‍ എന്നിവയും ഇവരുടെ ഉത്തരവാദിത്തമായിരിക്കും.

ഓരോ കളക്ടറും അതാത് ജില്ലകളിലെ ചീഫ് സെക്രട്ടറിമാരെ പോലെ പ്രവര്‍ത്തിക്കേണ്ടിവരും. സംസ്ഥാന ഭരണകൂടത്തിന്റെ യൂണിറ്റുകളായി ജില്ലകളെ മാറ്റുകയും കളക്ടര്‍മാര്‍്ക്ക് കാലാവധി നിശ്ചയിക്കുകയും ചെയ്യും. ഓരോ ജില്ലയെയും ഒരു എക്കണോമിക് യൂണിറ്റ് ആക്കി മാറ്റും. ഒരു വര്‍ഷം പൂര്‍ണമായും ഓരോ ഉദ്യേഗസ്ഥരും
അതേ ചുമതലയിലുണ്ടാവും. ഭരണ നിര്‍വഹണത്തിന്റെ ഒഴുക്ക് നഷ്ടപ്പെടാതിരിക്കാനാണിത്. രണ്ട് മാസത്തില്‍ കൂടുതല്‍ അവധി എടുക്കുന്ന ആള്‍ക്ക് പകരകക്കാരനെ കണ്ടുപിടിച്ചതിന് ശേഷമേ ലീവ് നല്‍കു. പലപ്പോഴും പല തസ്തികകളിലും ആളില്ലാതെ കിടക്കുന്നുണ്ട്. അതോടൊപ്പം അഡിഷണല്‍ കളക്ടറുടെ നേതൃത്വത്തില്‍ ഓരോ നിയോജക മണ്ഡലത്തിലും സബ് ഡിവിഷണല്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കും.

ഇനി മുതല്‍ പുതിയ ഡിവിഷണുകള്‍ വേണമെന്ന ആവശ്യമുയരില്ല. കാരണം എല്ലാ നിയോജകമണ്ഡലങ്ങളിലും കളക്ടറുടെ എക്‌സറ്റന്‍ഷന്‍ ഓഫീസുകള്‍ വരുന്നതോടെ ഭരണ പരമായ ആവശ്യത്തിനായി ജില്ലാ കേന്ദ്രത്തില്‍ പോവേണ്ടിവരില്ല.

ആഭ്യന്തരോല്പാദനം കൂട്ടലുള്‍പ്പെടെയുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിന് 40ശതമാനം വെയിറ്റേജ് നല്‍കും. ആധുനികവും നവീനവുമായ ഭരണ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതിന് 30 ശതമാനം വെയിറ്റേജും നല്‍കും. മറ്റ് ദൈനം ദിന പ്രവൃത്തികള്‍ക്ക് 30 ശതമാനം വെയിറ്റേജും നല്‍കും.

Related posts:

Leave a Reply

Your email address will not be published.