ഹിമാചലില്‍ ജയമുറപ്പിച്ച് കോണ്‍ഗ്രസ്; എംഎല്‍എമാരെ ഛണ്ഡീഗഡിലേക്ക് മാറ്റിയേക്കും

1 min read

ഹിമാചലില്‍ വ്യക്തമായ ലീഡോഡെ മുന്നേറുന്ന കോണ്‍ഗ്രസ് ഭരണം ഉറപ്പിക്കുന്നതിന്റെ ഭാഗമായി എംഎല്‍എമാരെ ഛണ്ഡീഗഡിലേക്ക് മാറ്റിയേക്കും എന്ന് റിപ്പോര്‍ട്ട്. അതേസമയം ഭയം ബിജെപിക്കാണെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പറഞ്ഞു. ഹിമാചലില്‍ സര്‍ക്കാര്‍ രൂപീകരിക്കുക തന്നെ ചെയ്യും. ബി ജെ പി അവരുടെ എം എ എല്‍ എ മാരെ ഹരിയാനയിലേക്ക് മാറ്റുന്നു. ഓപ്പറേഷന്‍ താമര ഹിമാചലില്‍ വിജയിക്കില്ല. ഗുജറാത്ത് തിരിച്ചടി പഠിച്ച ശേഷം പ്രതികരിക്കാമെന്നും ഖേര പറഞ്ഞു.

ഹിമാചല്‍ പ്രദേശില്‍ ഇനി എണ്ണനുള്ളത് 15 ശതമാനം വോട്ടുകള്‍ മാത്രമാണ്. 85 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഹിമാചലില്‍ കോണ്‍ഗ്രസ് 39 സീറ്റുകളിലും ബിജെപി 26 സീറ്റുകളിലുമാണ് മുന്നേറുന്നത്. ഹിമാചലില്‍ ജയം ഉറപ്പിച്ചതിന് പിന്നാലെ എഐസിസി ആസ്ഥാനത്ത് പടക്കം പൊട്ടിച്ച് ആഘോഷം തുടങ്ങി. ഹിമാചല്‍ പ്രദേശില്‍ ആകെ 68 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടെ ആറ് സീറ്റുകളില്‍ ലീഡ് 500 ല്‍ താഴെയാണെന്നാണ് വിവരം.

Related posts:

Leave a Reply

Your email address will not be published.