ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റുന്ന ഓര്‍ഡിനന്‍സ് വിദ്യാഭ്യാസ പരിഷ്‌കരണം

1 min read

തിരുവനന്തപുരം: ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനായി ലക്ഷ്യമിട്ട് കൊണ്ടുവരുന്ന ഓര്‍ഡിനന്‍സ് ഉന്നത വിദ്യാഭ്യാസ രംഗത്തെ പരിഷ്‌ക്കരണത്തിന്റ ഭാഗമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. വിദ്യാഭ്യാസ വിദഗ്ധരെ നിയമിക്കാനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്. അക്കാദമിക് രംഗത്തെ നിലവാരം ഉയര്‍ത്താന്‍ കൂടിയാണ് ഈ തീരുമാനം

ഓര്‍ഡിനന്‍സില്‍ ഒപ്പിടേണ്ട ഭരണഘടനാ ബാധ്യത ഗവര്‍ണര്‍ നിറവേറ്റും എന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. സര്‍ലകലാശാലയുടെ വൈസ് ചാന്‍സലര്‍ പദവിയില്‍ മികച്ച ആളുകളെ കൊണ്ടുവന്നിട്ടുള്ളത് ഇടതു സര്‍ക്കാര്‍ ഭരിക്കുമ്പോഴാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ സമഗ്ര മാറ്റം ലക്ഷ്യമിട്ട് വിശദ പഠനം നടത്തിയ കമ്മിഷന്‍ റിപ്പോര്‍ട്ടുകളിലും ചാന്‍സലര്‍ പദവിയിലേക്ക് വിദ്യാഭ്യാസ രംഗത്തെ പ്രമുഖരെ പരിഗണിക്കണമെന്നാണ് ശുപാര്‍ശ.സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകാത്ത പൂഞ്ചി കമ്മിഷന്‍ റിപ്പോര്‍ട്ടിലും ഇക്കാര്യം പറയുന്നുണ്ട്. ഇതാണ് സര്‍ക്കാര്‍ പരിഗണിച്ചത്. വിദേശ സര്‍വകലാശാലകളില്‍ വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരാണ് ചാന്‍സലര്‍ ആയിട്ടുള്ളതെന്നും അതാണ് ഇവിടേയും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു പറഞ്ഞു

Related posts:

Leave a Reply

Your email address will not be published.