ഇരിട്ടിയില്‍ സ്കൂള്‍ വാന്‍ മറിഞ്ഞ് അപകടം, വാഹനത്തില്‍ 34 കുട്ടികള്‍
1 min read
കണ്ണൂര്‍ : കണ്ണൂരില്‍ സ്കൂള്‍ കുട്ടികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് അപകടം. ശ്രീകണ്ഠാപുരം വയക്കര ഗവ. യു പി സ്കൂളിന്റെ വാന്‍ ആണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 9.45 ഓടെ കുട്ടികളുമായി സ്കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു വാന്‍ അപകടത്തില്‍ പെട്ടത്. ശ്രീകണ്ഠാപുരം ഇരട്ടി സംസ്ഥാനപാതയിലായിരുന്നു അപകടം. വാഹനത്തില്‍ 34 കുട്ടികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 30 കുട്ടികള്‍ക്ക് ചെറിയ പരിക്കുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവരെ ഉടന്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കി. ഇവര്‍ ഇപ്പോള്‍ ആശുപത്രി വിട്ടു. വാന്‍ കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.