ഗുജറാത്തില്‍ 89 മണ്ഡലങ്ങളില്‍ ഇന്ന് വോട്ടെടുപ്പ്

1 min read

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വേട്ടെടുപ്പ് ഇന്ന്. രാവിലെ എട്ടുമണിയോടെ വോട്ടെടുപ്പ് ആരംഭിക്കും. 89 മണ്ഡലങ്ങളിലേക്ക് 788 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. സൗരാഷ്ട്ര കച്ച് മേഖലകളും തെക്കന്‍ ഗുജറാത്തും ആണ് ആദ്യഘട്ടത്തില്‍ പോളിംഗ് ബൂത്തില്‍ എത്തുന്നത്.

സൂറത്ത് ഈസ്റ്റിലെ സ്ഥാനാര്‍ഥി നാടകീയമായി പത്രിക പിന്‍വലിച്ചതിനാല്‍ 88 മണ്ഡലങ്ങളിലേക്ക് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ വിന്യസിച്ചിരിക്കുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇസുദാന്‍ ഗഡ് വിയും , പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും അടക്കം പ്രമുഖര്‍ ആദ്യ ഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്. ക്രിക്കറ്റ് രവീന്ദ്ര ജഡേജയുടെ ഭാര്യ റിബാബ മത്സരിക്കുന്ന ജാം നഗര്‍ നോര്‍ത്ത്, തൂക്കുപാലം തകര്‍ന്നു ദുരന്തം ഉണ്ടായ മോര്‍ബി എന്നിങ്ങനെ ശ്രദ്ധേയമായ മത്സരം നടക്കുന്ന നിരവധി മണ്ഡലങ്ങള്‍ ആദ്യഘട്ടത്തിലുണ്ട്. ഡിസംബര്‍ അഞ്ചിനാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ്.

കോണ്‍ഗ്രസ് സംസ്ഥാനത്ത് 125 സീറ്റ് നേടുമെന്നാണ് പിസിസി പ്രസിഡന്റ് ജഗദീഷ് ഠാക്കൂര്‍ പറഞ്ഞത്. പട്ടേല്‍ സമരകാലത്ത് കോണ്‍ഗ്രസിനെ തുണച്ച സൗരാഷ്ട്ര മേഖല ഇത്തവണ ആരെ തുണയ്ക്കുമെന്ന് കണ്ടറിയണം. ബിജെപിക്ക് കരുത്തുള്ള ദക്ഷിണ ഗുജറാത്തില്‍ ആംആദ്മി പാര്‍ട്ടി ശക്തമായ മത്സരം കാഴ്ചവയ്ക്കുമെന്നാണ് വിലയിരുത്തല്‍. ആംആദ്മി പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ ഗോപാല്‍ ഇത്താലിയ, ആപ്പിനൊപ്പമുള്ള പട്ടേല്‍ സമര നേതാക്കള്‍ അല്‍പേഷ് കത്തരിയ, ധര്‍മിക് മാല്‍വ്യ എന്നിവരുടെ മണ്ഡലങ്ങള്‍ ദക്ഷിണ ഗുജറാത്തിലാണ്. ആപ്പിന്റെ മുഖ്യമന്ത്രി സ്ഥാനാഥി ഇസുദാന്‍ ഗാഡ്!വിയുടെ മണ്ഡലവും ആദ്യഘട്ടത്തിലാണ്.

കോണ്‍ഗ്രിനായി മുന്‍ പ്രതിപക്ഷ നേതാക്കളായ അര്‍ജുന്‍ മോദ്!വാദിയ, പരേഷ് ധാനാനി എന്നിവരും ഇന്ന് ജനവിധി തേടും. തൂക്കുപാലം ദുരന്തമുണ്ടായ മോര്‍ബിയും പോളിംഗ് ബൂത്തിലെത്തും. ആഭ്യന്തര സഹമന്ത്രി ഹര്‍ഷ് സാംഗ്വി , ക്രിക്കറ്റര്‍ രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ തുടങ്ങീ ബിജെപി സ്ഥാനാര്‍ഥികളും ആദ്യഘട്ടത്തിനായി പ്രചാരണം പൂര്‍ത്തിയാക്കി. ഏത് തെരഞ്ഞെടുപ്പ് നടന്നാലും മോദിയെക്കാട്ടി വോട്ട് ചോദിക്കുന്നതിനെ വിമര്‍ശിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. മോദി 100 തലയുള്ള രാവണന്‍ ആണോ എന്നായിരുന്നു ഖര്‍ഗെയുടെ ചോദ്യം. ഗുജറാത്തികളെ അപമാനിക്കുകയാണ് ഖര്‍ഗെ ചെയ്തതെന്ന് ആരോപിച്ച് ബിജെപി നേതാക്കള്‍ കൂട്ടത്തോടെ രംഗത്തെത്തിയിരുന്നു.

Related posts:

Leave a Reply

Your email address will not be published.