പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി
1 min read
ഡിസംബര്‍ അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി. സബര്‍മതി നിയോജക മണ്ഡലത്തിലെ വോട്ടറായ അദ്ദേഹം അഹമ്മദാബാദിലെ റാണിപ്പിലെ ഹൈസ്‌കൂളിലെ പോളിംഗ് സ്റ്റേഷനില്‍ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്തി.
പ്രധാനമന്ത്രി മോദി വോട്ടര്‍മാര്‍ക്കൊപ്പം ക്യൂ നിന്നു തന്റെ ഊഴവും കാത്തുനിന്നാണ് നരേന്ദ്ര മോദി വോട്ട് രേഖപ്പെടുത്തിയത്. രാവിലെ ഒമ്പത് മണിയോടെ അദ്ദേഹം ഗാന്ധിനഗര്‍ രാജ്ഭവനില്‍ നിന്ന് നിഷാന്‍ പബ്ലിക് സ്‌കൂളിലേക്ക് പുറപ്പെട്ടു. വോട്ട് രേഖപ്പെടുത്താന്‍ പുറപ്പെടുന്നതിന് മുമ്പ്, പ്രധാനമന്ത്രി മോദി വോട്ടര്‍മാരോട് വോട്ട് രേഖപ്പെടുത്താന്‍ എത്തണമെന്ന് അഭ്യര്‍ത്ഥിച്ചു.
പലയിടത്തും ഉപതിരഞ്ഞെടുപ്പ് നടക്കുന്നതും ഈ ഘട്ടത്തില് ശ്രദ്ധേയമായ കാര്യമ മാണ്. ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ വോട്ട് ചെയ്യുന്ന എല്ലാവരോടും, പ്രത്യേകിച്ച് യുവ വോട്ടര്‍മാരോടും സ്ത്രീകളോടും വലിയ തോതില്‍ വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു എന്ന് അദ്ദേഹം തന്റെ ട്വീറ്റില്‍ പറഞ്ഞു. ഞാന്‍ ഏകദേശം 9 മണിക്ക് അഹമ്മദാബാദില്‍ എന്റെ വോട്ട് രേഖപ്പെടുത്തും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ വലിയ തോതില്‍ വോട്ട് രേഖപ്പെടുത്താന്‍ പ്രധാനമന്ത്രി വോട്ടര്‍മാരോട് ഫോളോഅപ്പ് ട്വീറ്റില്‍ അഭ്യര്‍ത്ഥിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ ഉപതെരഞ്ഞെടുപ്പുകള്‍ക്ക് സാക്ഷ്യം വഹിക്കുന്ന സീറ്റുകളുള്ളവരോട് വന്‍തോതില്‍ പങ്കെടുത്ത് വോട്ടുചെയ്യാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. ആദ്യ ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 1 ന് നടന്നു. രണ്ടാം ഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. ഡിസംബര്‍ 8 ന് ഫലം പ്രഖ്യാപിക്കും. ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളും ഡിസംബര്‍ 8 ന് പ്രഖ്യാപിക്കും. ഡല്‍ഹി എംസിഡി തിരഞ്ഞെടുപ്പിന്റെ ഫലം ഡിസംബര്‍ 7ന് പ്രഖ്യാപിക്കും.