ഗുജറാത്ത് അങ്കം: തെരഞ്ഞെടുപ്പ് 2 ഘട്ടമായി, ഡിസംബര്‍ 1, 5 തിയതികള്‍ വോട്ടെടുപ്പ്, 8 ന് വോട്ടെണ്ണല്‍

1 min read

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടം ഡിസംബര്‍ 1 നും രണ്ടാംഘട്ടം 5 നുമാണ്. വോട്ടെണ്ണല്‍ ഡിസംബര്‍ 8 നായിരിക്കും. ഹിമാചലിലും വോട്ടെണ്ണല്‍ ഡിസംബര്‍ എട്ടിനാണ്. 182 സീറ്റുകളിലേക്കാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 4.9 കോടി വോട്ടര്‍മാരാണ് ഗുജറാത്തിലുള്ളത്. 3,24,420 കന്നിവോട്ടര്‍മാരുണ്ട്.

ഗുജറാത്തില്‍ നിലവിലെ ഭരണകക്ഷിയായ ബിജെപി ഏഴാം തവണയും ഭരണം നിലനിര്‍ത്തുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ അഭിപ്രായ സര്‍വേയിലെ ഫലം. 48 ശതമാനം വോട്ട് വിഹിതത്തോടൊണ് ബിജെപി വീണ്ടും ഭരണം പിടിക്കുകയെന്നാണ് അഭിപ്രായ സര്‍വേ പറയുന്നത്. 182 അംഗ നിയമസഭയില്‍ 133 മുതല്‍ 143 വരെ സീറ്റുകള്‍ നേടി ബിജെപി അധികാരത്തില്‍ തിരിച്ചെത്തുമെന്നും കോണ്‍ഗ്രസിന് 28 മുതല്‍ 37 വരെ സീറ്റും ആംആദ്മി പാര്‍ട്ടിക്ക് 5 മുതല്‍ 14 വരെ സീറ്റുകള്‍ നേടാനാകും എന്നുമാണ് സര്‍വ്വേ ഫലം പറയുന്നത്.

Related posts:

Leave a Reply

Your email address will not be published.