ഗവര്‍ണറുടെ ചാന്‍സലര്‍ പദവി മാറ്റാന്‍ ഓര്‍ഡിനന്‍സ് റെഡി പക്ഷേ ഓര്‍ഡിനന്‍സ് ബില്‍ ആകാന്‍ ഗവര്‍ണര്‍ ഒപ്പിടണം

1 min read

തിരുവനന്തപുരം: ഗവര്‍ണറെ മാറ്റാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭായോഗ തീരുമാനം.ഇതിനായി അടുത്ത മാസം നിയമസഭാ സമ്മേളനം ചേരും. ഡിസംബര്‍ 5 മുതല്‍ 15 വരെ സഭാ സമ്മേളനം ചേരാനാണ് ധാരണ. നിയമ സര്‍വകലാശാലകള്‍ ഒഴികെ സംസ്ഥാനത്തെ 15 സര്‍വ്വകലാശാലകളുടേയും ചാന്‍സലര്‍ നിലവില്‍ ഗവര്‍ണറാണ്. ഓരോ സ!ര്‍വകലാശാലകളുടേയും നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ പ്രത്യേകം പ്രത്യേകം ബില്‍ അവതരിപ്പിക്കാനാണ് ശ്രമം.

ഗവര്‍ണര്‍ക്ക് പകരം മന്ത്രിമാരേയോ ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരേയോ ചാന്‍സലര്‍ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ ആണ് മന്ത്രിസഭാ യോഗം തീരുമാനം.കേരള ,കാലിക്കറ്റ് ,കണ്ണൂര്‍, എംജി സസംസ്‌കൃതം, മലയാളം സര്‍വകലാശാലകള്‍ക്ക് എല്ലാം കൂടി ഒരു ചാന്‍സലര്‍. കുസാറ്റ് , ഡിജിറ്റല്‍ , സാങ്കേതിക സര്‍വകലാശാലകള്‍ക്ക് പൊതുവായി ഒരു ചാന്‍സലര്‍,ആരോഗ്യ സര്‍വകലാശാലക്കും ഫിഷറീസ് സര്‍വകലാശാലയ്ക്കും പ്രത്യേകം പ്രത്യകം ചാന്‍സലര്‍ ഇങ്ങനെയാണ് പുതിയ ഓര്‍ഡിനന്‍സില്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്

പ്രതിപക്ഷ പിന്തുണയോടെ ബില്‍ പാസാക്കനാണ് സര്‍ക്കാര്‍ നീക്കം. എന്നാല്‍ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു.

ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റുന്നതോടെ സിപിഎം ഭരണമാകും സര്‍വകലാശാലകളില്‍ നടക്കുകയെന്നും അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സതീശന്‍ പറഞ്ഞു.അതേസമയം സര്‍ക്കാര്‍ നിയമ സഭയില്‍ ബില്‍ പാസാക്കിയാലും നിയമമാകാന്‍ ഗവര്‍ണര്‍ ഒപ്പിടണം.

Related posts:

Leave a Reply

Your email address will not be published.