ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ മാറ്റാനുള്ള നീക്കം അംഗീകരിക്കില്ല, കെ.സുധാകരന്
1 min read
കണ്ണൂര്‍ : സര്‍വകലാശാലകളിലെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്.ഗവര്‍ണറുടെ അധികാരം നിലനിര്‍ത്തി കൊണ്ടു പോകണം.യൂണിവേഴ്സിറ്റികളില്‍ രാഷ്ട്രീയ നിയമനം നടത്താനുള്ള ശ്രമമാണ് പുതിയ ഓര്‍ഡിനന്‍സിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കെ സുധാകരന് പറഞ്ഞു. ബില്ല് നിയമസഭയില്‍ വരുമ്പോള്‍ ശക്തമായി എതിര്‍ക്കും.യുഡിഎഫിന്റെ അഭിപ്രായമാണിത്. വിഷയം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് യോഗം ഉടന്‍ വിളിക്കും. പല സംസ്ഥാനങ്ങളില്‍ പല തീരുമാനമുണ്ടാവും.അതുകൊണ്ടാണ് തമിഴ്നാട്ടില്‍ വേറെ നിലപാടെടുത്തതെന്നും കെ സുധാകരന് പറഞ്ഞു
അതേസമയം ഗവര്‍ണറുടെ നടപടികളേയും കെ സുധാകരന് വിമര്‍ശിച്ചു. ഇല്ലാത്ത അധികാര പ്രയോഗം ഗവര്‍ണര്‍ നിര്‍ത്തണം.സര്‍ക്കാരും ഗവര്‍ണറും മിതത്വം പാലിക്കണമെന്നും സുധാകരന് പറഞ്ഞു. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നൊഴിവാക്കുന്ന ബില്ലിനെ അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും വ്യക്തമാക്കിയിരുന്നു. സര്‍വകലാശാലകളെ കമ്യൂണിസ്റ്റ് വല്‍ക്കരിക്കാനാണ് ഈ ഓര്‍ഡിനന്‍സ് വഴി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സതീശന് വ്യക്തമാക്കി
അഴിമതി കാട്ടിയ തിരുവനന്തപുരം കോര്പറേഷന് മേയര്‍ ആര്യ രാജേന്ദ്രന് രാജിവെക്കണ്ട എന്ന് താന്‍ പറഞ്ഞിട്ടില്ല.തന്റെ വാക്കുകള്‍ വളച്ചൊടിച്ചു. വന്‍ അഴിമതി നടത്തിയ മേയര്‍ രാജിവയ്ക്കുക തന്നെ വേണമെന്നും കെ സുധാകരന് പറഞ്ഞു