സ്വ​ർ​ണ​വി​ല കുതിക്കുന്നു; കൂടിയത് പ​വ​ന് 480 രൂ​പ​

1 min read

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല വ​ർ​ധി​ച്ചു. ഗ്രാ​മി​ന് 60 രൂ​പ​യും പ​വ​ന് 480 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ർ​ണ​വി​ല ഗ്രാ​മി​ന് 4,640 രൂ​പ​യും പ​വ​ന് 37,120 രൂ​പ​യു​മാ​യി. സംസ്ഥാനത്ത് സ്വർണ്ണവിലയിൽ തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം വൻ ഇടിവുണ്ടായിരുന്നു. ഒരു പവൻ സ്വർണ്ണത്തിന് 320 രൂപയും, ഒരു ഗ്രാം സ്വർണ്ണത്തിന് 40 രൂപയുമാണ് കുറവ് വന്നത്. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 36,640 രൂപയും, ഒരു ഗ്രാമിന് 4580 രൂപയുമായിരുന്നു വില.

ഈ മാസത്തിലെ തന്നെ ഏറ്റവും താഴ്ന്ന നിരക്കിൽ സ്വര്‍ണ വില എത്തിയത് സെപ്റ്റംബര്‍ 16, സെപ്റ്റംബര്‍ 21, 27 ,28 ദിവസങ്ങളില്‍ ആയിരുന്നു. ഈ ദിവസങ്ങളിൽ എല്ലാം പവന് 36,640 രൂപയും, ഗ്രാമിന് 4580 രൂപയും തന്നെയായിരുന്നു വില. സെപ്റ്റംബര്‍ 9 മുതല്‍ സെപ്റ്റംബര്‍ 13 വരെയും കേരളത്തിലെ സ്വർണ്ണവില മാറ്റമില്ലാതെ തുടർന്നിരുന്നു. ഒരു പവന് 37,400 ഉം ഒരു ഗ്രാമിന് 4675 രൂപ എന്നതായിരുന്നു ഈ ദിവസങ്ങളിലെ നിരക്ക്. സെപ്തംബർ ഒന്നാം തിയ്യതി സ്വർണ്ണം ഒരു പവന് 37,200 രൂപയും, ഒരു ഗ്രാമിന് രൂപയുമായിരുന്നു വില. ഈ മാസത്തെ ഏറ്റവും ഉയർന്ന വില സെപ്തംബർ 6 ന് രേഖപ്പെടുത്തിയ തുകയാണ്. അന്ന് പവന് 37,520 രൂപയും ഗ്രാമിന് 4690 രൂപ എന്ന നിരക്കും രേഖപ്പെടുത്തിയിരുന്നു.

ആഗസ്റ്റിൽ കേരളത്തിലെ ഉയർന്ന സ്വർണ്ണവില രേഖപ്പെടുത്തിയത് ആഗസ്റ്റ് 13 മുതൽ 15 വരെയുള്ള ദിവസങ്ങളിലായിരുന്നു. പവന് 38,520 രൂപയും, ഗ്രാമിന് 4815 രൂപയുമായിരുന്നു നിരക്ക്. ആഗസ്റ്റ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് 23, 31 തിയ്യതികളിലായിരുന്നു. ഈ രണ്ടു ദിവസങ്ങളിലും ഒരു പവന് 37,600 രൂപയും, ഒരു ഗ്രാമിന് 4700 രൂപയുമായിരുന്നു നിരക്ക്. യുഎസിലെ പണപ്പെരുപ്പ നിരക്കും,യുഎസ് ഫെഡിന്റെ പലിശനിരക്കിൻമേലുള്ള തീരുമാനവും ആഗോള തലത്തിൽ സ്വർണ്ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

ആഗോളതലത്തിൽ ഇടിവിലാണ് സ്വർണ്ണവ്യാപാരം പുരോഗമിക്കുന്നത്. ഇപ്പോൾ 1,653.88 ഡോളറുകളിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന സ്വർണ്ണത്തിന്റെ തീരുവ കേന്ദ്രസർക്കാർ വർധിപ്പിച്ചിരുന്നു. 7.5 ശതമാനത്തിൽ നിന്നും 12.5 ശതമാനമായാണ് തീരുവ വർധിപ്പിച്ചത്. കൂടാതെ 2.5 ശതമാനം അഗ്രി സെസ്, 0.75 ശതമാനം സാമൂഹ്യക്ഷേമ സർചാർജ് തുടങ്ങിയവയും ഏർപ്പെടുത്തിയിരുന്നു. ഇതോടെ സ്വർണ്ണത്തിന്റെ മൊത്തം ഡ്യൂട്ടി 15.75 ശതമാനമാകും.

Related posts:

Leave a Reply

Your email address will not be published.