മദ്യം നല്‍കി ബോധംകെടുത്തി ഹോട്ടല്‍മുറിയില്‍
32കാരിയെ കൂട്ടബലാത്സംഗംചെയ്‌തെന്ന് പരാതി

1 min read

ന്യൂഡല്‍ഹി: മദ്യം നല്‍കി ബോധംകെടുത്തിയ ശേഷം 32കാരിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന് പരാതി. പരിചയക്കാരനായ യുവാവും ഇയാളുടെ രണ്ട് സുഹൃത്തുക്കളും ചേര്‍ന്നാണ് ഹോട്ടല്‍ മുറിയില്‍ വെച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്. പ്രതികളായ അജയ് (39), താര ചന്ദ് (34), നരേഷ് (38) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

പോലീസ് കണ്ട്രോള്‍ റൂമില്‍ ലഭിച്ച പരാതിയിലൂടെയാണ് പോലീസ് ഇക്കാര്യം അറിഞ്ഞതെന്ന് നോര്‍ത്ത് വെസ്റ്റ് ഡെപ്യൂട്ടി കമ്മിഷണര്‍ ഉഷ രംഗ്‌നാനി പറഞ്ഞു. പരിചയക്കാരനായ അജയ് വിളിച്ചതിന്റെ അടിസ്ഥാനത്തിലാണ് യുവതി ഹോട്ടലിലേക്ക് പോയത്. ഈ സമയം രണ്ട് സുഹൃത്തുക്കള്‍ ഒപ്പമുണ്ടായിരുന്നുവെന്നും പോലീസില്‍ നല്‍കിയ മൊഴിയില്‍ യുവതി പറയുന്നു.

കുടിക്കാന്‍ നല്‍കിയ പാനീയത്തില്‍ മദ്യം കലര്‍ത്തിയിരുന്നു. ഇത് കുടിച്ചതിന് പിന്നാലെ ബോധരഹിതയായെന്നും യുവതി പറഞ്ഞു. പ്രതികള്‍ക്കെതിരെ ബലാത്സംഗക്കേസിലെ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തു.

ഹോട്ടലില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ചുവെന്നും അന്വേഷണം തുടരുകയാണെന്നും ഇതിനായി പ്രത്യേക സംഘം രൂപവത്കരിച്ചുവെന്നും പോലീസ് പറയുന്നു. അറസ്റ്റിലായ പ്രതികള്‍ മൂന്നുപേരും രാജസ്ഥാന്‍ സ്വദേശികളാണെന്നും പോലീസ് പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.