നടി ഐശ്വര്യ റായിക്കെതിരായ പരാമര്‍ശം രാഹുലിന് വിമര്‍ശനം

1 min read

 ബോളിവുഡ് നടി ഐശ്വര്യാറായിക്കെതിരെ മോശം പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക് വിമര്‍ശനം. ഗായിക സോണാ മഹാപത്രയും രാഹുലിന്റെ പരാമര്‍ശം അപമാനകരമെന്നു കുറ്റപ്പെടുത്തി. രാഷ്ട്രീയ ലാഭത്തിനായി സ്ത്രീകളെ ചൂഷണം ചെയ്യാനാണ് ഈ നേതാക്കള്‍ ശ്രമിക്കുന്നതെ്‌നും അവര്‍ കുറ്റപ്പെടുത്തി. കന്നടക്കാരിയായ ഐശ്വര്യയെ രാഹുല്‍ അപമാനിക്കുമ്പോള്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ  അനങ്ങാതിരിക്കുകയാണെന്ന്
 കര്ണാടക ബി.ജെ.പിയും കുറ്റപ്പെടുത്തി.  പൊതുജീവിതത്തില്‍ വിജയിച്ച സ്ത്രീകളെ അപമാനിക്കുന്ന തരത്തിലേക്ക് 53 കാരനായ രാഹുല്‍ അങ്ങേയറ്റം തരം താണിരിക്കുകയാണെന്ന്  ബി.ജെ.പി ആരോപിച്ചു. ഇന്ത്യാക്കാര്‍ സ്ഥിരമായി തള്ളിപ്പറഞ്ഞതോടെ നിരാശനായ രാഹുല്‍ ഇപ്പോള്‍ ഐശ്വര്യറായിയെ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുകയാണ്.  സമൂഹത്തിന് ഒരു നേട്ടവുമുണ്ടാക്കാത്ത കുടുംബവാഴ്ചയിലെ ഈ നാലാം തലമുറക്കാന്‍ തന്റെ കുടുംബത്തേക്കാള്‍ നാട്ടിന്റെ അഭിമാനമുയര്‍ത്തിയ ഐശ്വര്യാ റായിക്കെതിരെ അപവാദ പ്രചാരണം നടത്തുകയാണന്നും ബി.ജെ.പി കുറ്റപ്പെടുത്തി. അയോദ്ധ്യയിലെ  പ്രാണപ്രതിഷഠാ ചടങ്ങില്‍ ഐശ്വര്യ റായി പങ്കെടുത്തതിനെയായിരുന്നു ഭംഗ്യന്തരേണ രാഹുല്‍ വിമര്ശിച്ചത്. 

Related posts:

Leave a Reply

Your email address will not be published.