ജി 20 ഉച്ചകോടിയില്‍ ഇന്ത്യയ്ക്ക് ഗുണകരമായ ചര്‍ച്ചകളുണ്ടാകും: നരേന്ദ്ര മോദി
1 min read
ഇന്ത്യക്ക് ഗുണകരമായ ചര്‍ച്ചകള്‍ ജി 20 ഉച്ചകോടിയിലുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി 20 രാഷ്ട്രങ്ങളുമായുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാകുമെന്നും അദ്ദേഹം പറഞ്ഞു. ഉച്ചകോടിക്കായി ഇന്തോനേഷ്യയിലേക്ക് പുറപ്പെടും മുന്‍പുള്ള സന്ദേശത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രതീക്ഷ പങ്കുവെച്ചത്.
നാളെയാണ് ജി 20 രാഷ്ട്രങ്ങളുടെ ഉച്ചകോടി ആരംഭിക്കുന്നത്. സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 3 സെഷനുകളില്‍ പങ്കെടുക്കും. സമ്മേളനത്തിനായി എത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങും പ്രത്യേകം കൂടിക്കാഴ്ച നടത്തും. സുപ്രധാന പ്രഖ്യാപനങ്ങള്‍ ഈ ചര്‍ച്ചയ്ക്കുശേഷം ഉണ്ടാകുമെന്നാണ് സൂചന.
റഷ്യ യുക്രെയ്ന്‍ യുദ്ധവും തുടര്‍ന്നുള്ള ആഗോള പ്രശ്‌നങ്ങളും സമ്മേളനം ചര്‍ച്ച ചെയ്യും. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്, എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. അടുത്ത ജി20 ഉച്ചകോടി ഇന്ത്യയിലാണ് നടകക്കുക. ഡിസംബറില്‍ ഇന്ത്യ ജി 20 രാഷ്ട്രങ്ങളുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കും.