ഇന്ത്യ ഇന്ന് ജി 20 പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കും
1 min readജി 20 പ്രസിഡന്റ് സ്ഥാനം ഏറ്റടുക്കുന്ന ഇന്ത്യ ആഗോള നന്മ ഉള്‍ക്കൊണ്ടുള്ള അജണ്ടയെ അടിസ്ഥാനമാക്കി പ്രവര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു. നവംബറില്‍ ഇന്ത്യോനേഷ്യയുടെ തലസ്ഥാനമായ ബാലിയില്‍ ചേര്‍ന്ന ജി 20 ഉച്ചകോടിയിലാണ് അടുത്ത ഗ്രൂപ്പ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇന്ത്യയെ തെരഞ്ഞെടുത്തത്.
‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന പ്രമേയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ഏകത്വം കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയുടെ നേതൃത്വത്തില്‍ ജി20 പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി കുറിച്ചു. ഭീകരത, കാലാവസ്ഥാ വ്യതിയാനം, മഹാമാരികള്‍ തുടങ്ങിയ വെല്ലുവിളികളെ നമ്മുക്ക് ഒരുമിച്ച് നേരിടാമെന്ന്, റഷ്യ, സിംഗപ്പൂര്‍, നെതര്‍ലാന്റ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളെ കൂടി ടാഗ് ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
മറ്റ് വിഷയങ്ങള്‍ക്കൊപ്പം സുസ്ഥിരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും ഭക്ഷണം, വളങ്ങള്‍, മെഡിക്കല്‍ ഉല്‍പന്നങ്ങള്‍ എന്നിവയുടെ ആഗോള വിതരണത്തെ അരാഷ്ട്രീയവല്‍ക്കരിക്കാനും പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി കുറിച്ചു. അതോടൊപ്പം ജി 20യുടെ മുമ്പത്തെ പ്രസിഡന്റ് പദവികളെ അംഗീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ ജി 20 പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത് മനുഷ്യരാശിക്ക് മൊത്തത്തില്‍ പ്രയോജനം ചെയ്യുന്നതിനായി ഇനിയും മുന്നോട്ട് പോകുന്നതിനും അടിസ്ഥാനപരമായി ഒരു ചിന്താഗതിയെ ഉത്തേജിപ്പിക്കുന്നതിനുമുള്ള ഏറ്റവും നല്ല സമയമാണിതെന്ന് വശ്വസിക്കുന്നതായും പ്രധാനമന്ത്രി കുറിച്ചു. ഏകത്വത്തിനായി വാദിക്കുന്ന അതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന നമ്മുടെ ആത്മീയ പാരമ്പര്യങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ആഗോള വെല്ലുവിളികള്‍ പരിഹരിക്കുന്നതിന് പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
അഭൂതപൂര്‍വ്വമായ വെല്ലുവിളികളെ അഭിമുഖീകരിച്ച് ലോകത്തെ ഒറ്റക്കെട്ടായി നിലനിര്‍ത്താന്‍ ഞങ്ങള്‍ ശ്രമിക്കുമ്പോള്‍, ഡ്രൈവിംഗ് സീറ്റില്‍ ഇന്ത്യയെ കാണുന്നതില്‍ സന്തോഷമുണ്ടെന്ന് ഫ്രഞ്ച് അംബാസിഡര്‍ ഇമ്മാനുവല്‍ ലെനൈന്‍ ട്വിറ്ററില്‍ കുറിച്ചു.