പയ്യന്നൂരിൽ കടകൾ അടപ്പിക്കാനെത്തി; പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ നാട്ടുകാർ തല്ലിയോടിച്ചു

1 min read

കണ്ണൂർ: പയ്യന്നൂരിൽ കടകൾ അടപ്പിക്കാനെത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ നാട്ടുകാർ തല്ലിയോടിച്ചു. ഹര്‍ത്താൽ അനുകൂലികളെ നാട്ടുകാർ മർദിച്ച ശേഷം പൊലീസിൽ ഏൽപിക്കുകയായിരുന്നു. ഹർത്താൽ ദിനത്തിൽ പയ്യന്നൂർ ടൗണിൽ തുറന്ന കടകളാണ് ആറു പ്രവർത്തകർ ചേർന്നു പൂട്ടിക്കാൻ ശ്രമിച്ചത്.

പഴയ ബസ് സ്റ്റാൻഡ് മുതൽ സെൻട്രൽ ബസാർ വരെ തുറന്ന കടകളിലും ബാങ്കുകളിലും കയറി പൂട്ടാൻ ആവശ്യപ്പെട്ട സംഘത്തെ സെൻട്രൽ ബസാറിലെത്തിയപ്പോഴാണ് നാട്ടുകാർ പിടികൂടിയത്. ഇവരെ റോഡിലിട്ട് മർദിച്ച ശേഷമാണ് പൊലീസിന് കൈമാറിയത്.

പിടിയിലായ തൃക്കരിപ്പൂർ കാരോളത്തെ കെ.വി.മുബഷീർ (25), ഒളവറയിലെ അബ്ദുൾ മുനീർ (37), രാമന്തളി വടക്കുമ്പാടെ നർഷാദ് (26),ഷുഹൈബ് (28) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Related posts:

Leave a Reply

Your email address will not be published.