‘കലിപ്പനും’ ‘കാന്താരി’ക്കും വന്‍ വിമര്‍ശനം
1 min read
കലിപ്പന്‍, കാന്താരി ഈ പദങ്ങള്‍ ഇന്ന് നമുക്ക് ഏറെ പരിചിതമാണ്. മിക്കവാറും റീല്‍സുകളിലും മറ്റും വളരെ ടോക്‌സിക്ക് ആയിട്ടുള്ള പല പ്രണയബന്ധങ്ങളും നാം കാണാറുമുണ്ട്. എന്നാല്‍, ഈ കലിപ്പനും കാന്താരിയും പ്രേമം ഇവിടെ മാത്രം ഉള്ള ഒന്നല്ല എന്ന് പറയേണ്ടി വരും. അടുത്തിടെ ടെക്‌സാസില്‍ നിന്നുമുള്ള ഈയിടെ വിവാഹം ചെയ്ത ദമ്പതികളും ഓണ്‍ലൈനില്‍ വലിയ വിമര്‍ശനം നേരിടുകയുണ്ടായി.
ദമ്പതികള്‍ ജീവിതത്തില്‍ നടപ്പിലാക്കാന്‍ പോവുകയാണ് എന്ന് പറഞ്ഞ മൂന്ന് നിയമങ്ങളെയാണ് ആളുകള്‍ വിമര്‍ശിച്ചത്. വളരെ അധികം ടോക്‌സിക്കാണ് ദമ്പതികളുടെ ബന്ധം എന്നും പലരും വിമര്‍ശിച്ചു. എന്തൊക്കെയാണ് ആ നിയമങ്ങള്‍ എന്നല്ലേ?
ഒന്നാമത്തെ നിയമം ലൊക്കേഷന്‍ ഷെയര്‍ ചെയ്യുക എന്നാണ്. എവിടെ ആയിരുന്നാലും പരസ്പരം ലൊക്കേഷന്‍ ഷെയര്‍ ചെയ്യണം എന്നാണ് ദമ്പതികള്‍ പറയുന്നത്. ഇരുവരും അത് ചെയ്യുമത്രെ.
രണ്ടാമത്തെ നിയമം എല്ലാ പാസ്!വേഡുകളും പരസ്പരം പങ്ക് വയ്ക്കും എന്നതാണ്. എല്ലാ പാസ്!വേഡുകളും പരസ്പരം പങ്കുവയ്ക്കും ഒരു രഹസ്യവും ഉണ്ടാവില്ല എന്നതാണ് രണ്ടാമത്തെ നിയമമായി ദമ്പതികള്‍ പറയുന്നത്.
മൂന്നാമത്തെ നിയമം അതിലും വിചിത്രമാണ്, ഭാര്യ മറ്റേതെങ്കിലും പുരുഷന്റെ കൂടെയോ ഭര്‍ത്താവ് മറ്റേതെങ്കിലും സ്ത്രീയുടെ കൂടെയോ ഒരിക്കലും തനിച്ച് എവിടെയും പോകില്ല, സമയം ചെലവഴിക്കില്ല എന്നതാണ് ആ നിയമം.
ഏതായാലും ടിക്ടോക്കില്‍ വീഡിയോ പങ്കുവച്ചതോടെ ആളുകള്‍ വലിയ തരത്തിലാണ് ദമ്പതികളെ വിമര്‍ശിച്ചത്. അതേ സമയം ചിലര്‍ അവരെ അഭിനന്ദിക്കുകയും തങ്ങള്‍ അങ്ങനെ ചെയ്യാറുണ്ട് എന്ന് പറയുകയും ചെയ്തിരുന്നു. മറ്റുള്ളവര്‍ ‘നിങ്ങള്‍ എത്രമാത്രം ടോക്‌സിക്ക് ആണ് എന്ന് നിങ്ങള്‍ക്ക് മനസിലാകുന്നുണ്ടോ’ എന്നാണ് ചോദിച്ചത്. ഒരാള്‍ പറഞ്ഞത് ‘നിങ്ങള്‍ക്ക് നിങ്ങളുടെ പങ്കാളിയെ വിശ്വാസമുണ്ടെങ്കില്‍ ഇതിന്റെ ഒന്നും തന്നെ ആവശ്യമില്ല’ എന്നാണ്. ഏതായാലും കലിപ്പന്റെയും കാന്താരിയുടെയും പോസ്റ്റിന് വലിയ റീച്ചാണ് കിട്ടിയിരിക്കുന്നത്.