ബിഹാറില്‍ ജോലിക്ക് ഭൂമി അഴിമതി
റാബറിയെ സി.ബി.ഐ ചോദ്യം ചെയ്തു

1 min read

പാറ്റ്‌ന: ലാലുപ്രസാദ് യാദവ് കേന്ദ്ര റെയില്‍വേ മന്ത്രിയായിരിക്കേ റെയില്‍വേയില്‍ ജോലി നല്‍കുന്നതിന് യുവാക്കളില്‍ നിന്ന് ,ഭൂമി വാങ്ങിയ കേസില്‍ ലാലുപ്രസാദിന്റെ ഭാര്യയും ബിഹാറിലെ മുന്‍ മുഖ്യമന്ത്രിയുമായി റാബറി ദേവിയെ സി.ബി.ഐ ചോദ്യം ചെയ്തു. പാറ്റ്‌നയിലെ അവരുടെ വീട്ടിലെത്തിയാണ് ചോദ്യം ചെയ്യല്‍. 2004 മുതല്‍ 2009 വരെയാണ് കേസിനാസ്പദമായ നിയമനം ഭൂമികൈമാറ്റവും നടന്നത്. ലാലുവിന്റെ ഭാര്യ റാബറി , മകള്‍ മിസ ,ഹേമാ യാദവ് തുടങ്ങിയവരാണ് ഈ കേസിലെ പ്രതികള്‍. ലാലു കുടുംബത്തിലെ ഏഴ് പേര്ക്കാണ് ജോലിക്കുള്ള ഭൂമി കൈമാറ്റം വഴി ി വിലപിടിപ്പുള്ള ഭൂമി ലഭിച്ചത്. വിപണി വിലയേക്കാളും വളരെ കുറഞ്ഞ നിരക്കിലാണ് ഇവര്‍ക്ക് ഭൂമി ലഭിച്ചത്. അധികാരം ഉപയോഗിച്ച് ഉദ്യോഗാര്‍ഥികളെ ഭീഷണിപ്പെടുത്തിയാണ് കുറഞ്ഞ നിരക്കില്‍ വിലകൂടിയ ഭൂമി കൈക്കലാക്കിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ക്ക് ജോലി ലഭിച്ച ശേഷം പിന്നീട് കേസ് വരികയാണെങ്കില്‍ അതിന് മറികടക്കാനായി ഓരോരുത്തരോടും എന്തുപറയണമെന്ന് വിശദമായി പറഞ്ഞുപഠിപ്പിച്ചിരുന്നു. ഉദ്യോഗാര്‍ത്ഥികളില്‍ ചിലര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് സംഭവം പുറത്തായത്. 12 പേരെടയാണ് റെയില്‍വേയില് വിവിധ തസ്തികളില്‍ നിയമിച്ചിരുന്നത്. ഇതുവഴി വിലപിടിപ്പുള്ള ഏഴ് ഏക്കറോളം ഭൂമിയാണ് ലാലു കുടുംബത്തിന് കിട്ടിയത്.

അതേ സമയം റാബറി ദേവിയെ ചോദ്യം ചെയ്തതിനെ പ്രതിപക്ഷം വിമര്‍ശിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍, കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ തുടങ്ങിയവരാണ് ചോദ്യം ചെയ്യലിനെ വിമര്‍ശിച്ചത്.

Related posts:

Leave a Reply

Your email address will not be published.