സൗജന്യ ചികിത്സ ഉറപ്പാക്കും, സ്റ്റേഡിയത്തിന്റെ പേരുമാറ്റും; ഗുജറാത്തില്‍ കോണ്‍ഗ്രസ് പ്രകടനപത്രിക

1 min read

അഹമ്മദാബാദ്: കര്‍ഷകരേയും സാധാരണക്കാരേയും ഉന്നംവച്ച് ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രിക. വിലക്കയറ്റം തടയുമെന്നതാണ് ഗുജറാത്തിലെ വോട്ടര്‍മാരോട് കോണ്‍ഗ്രസിന്റെ പ്രധാന വാഗ്ദാനം. 10 ലക്ഷം രൂപ വരെയുള്ള ചികിത്സ സൗജന്യമാക്കും. 3 ലക്ഷം വരെയുള്ള കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളും. കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി നല്‍കും. 300 യൂണിറ്റ് സൗജന്യ വൈദ്യുതി ഉറപ്പാക്കും. അധികാരത്തിലെത്തിയാല്‍ മൊട്ടേരയിലെ സ്റ്റേഡിയത്തിന്റെ പേര് പഴയപടിയാക്കും എന്നുള്ളതാണ് മറ്റൊരു പ്രധാന വാഗ്ദാനം. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്റ്റേഡിയം പുതുക്കി പണിതപ്പോള്‍ അതിന് നരേന്ദ്ര മോദി സ്റ്റേഡിയം എന്ന് നാമകരണം നടത്തിയിരുന്നു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗേയാണ് കോണ്‍ഗ്രസിന്റ പ്രകടനപത്രിക പുറത്തിറക്കിയത്.

Related posts:

Leave a Reply

Your email address will not be published.