ഒരുലക്ഷം സര്‍ക്കാര്‍ ജോലി, മിനിമം കൂലി 500, സൗജന്യ വൈദ്യുതി; ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്ത്
1 min readഷിംല: ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. ഉദ്യോഗാര്‍ഥികളെയും കര്‍ഷകരെയും ഉന്നമിട്ട് വമ്പന്‍ വാഗ്ദാനങ്ങളാണ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അധികാരത്തില്‍ എത്തി ആദ്യ ക്യാബിനറ്റ് യോഗത്തില്‍ 1 ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ തീരുമാനം എടുക്കും. കാര്‍ഷിക കമ്മീഷന്‍ രൂപീകരിച്ച്, ഓരോ തരം ആപ്പിളുകള്‍ക്കും പ്രത്യേകം പ്രത്യേകം താങ്ങുവില തീരുമാനിക്കും. അദാനി ആണെങ്കിലും ഇതിലും കുറഞ്ഞ വിലയ്ക്ക് വാങ്ങുന്നത് നിരോധനം ഏര്‍പ്പെടുത്തുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. മാത്രമല്ല, മറ്റ് കര്‍ഷകരെ ലക്ഷ്യമിട്ടുള്ള വാ?ഗ്ദാനങ്ങളും ഉണ്ട്. ചാണകം കിലോയ്ക്ക് 2 രൂപയ്ക്ക് സംഭരിക്കും. 5000 കിലോമീറ്റര്‍ റോഡ് പുതുതായി നിര്‍മ്മിക്കും. മിനിമം കൂലി ദിവസം 500 രൂപയാക്കി ഉയര്‍ത്തും. എല്ലാ വീടുകളിലും 300 യൂണിറ്റ് സൗജന്യ വൈദ്യുതി. പഴയ പെന്‍ഷന്‍ പദ്ധതി പുനസ്ഥാപിക്കും. എന്നിങ്ങനെയാണ് പ്രകടന പത്രികയിലെ മറ്റ് വാ?ഗ്ദാനങ്ങള്‍.