ഹിമാചലില്‍ സ്വതന്ത്രമാരെ കൂടെ നിര്‍ത്തി കോണ്‍ഗ്രസ്: മറുകണ്ടം ചാടിക്കാനും നീക്കം

1 min read

ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രിയാരെന്ന തീരുമാനം വൈകുന്നു. സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷ പ്രതിഭ സിംഗും മുന്‍ അദ്ധ്യക്ഷന്‍ സുഖ്വിന്ദര്‍ സുഖുവും നിലപാടില്‍ ഉറച്ചു നില്ക്കുന്നതാണ് തര്‍ക്കം തുടരാന്‍ കാരണം. എംഎല്‍എമാരുമായി സംസാരിച്ച നിരീക്ഷകര്‍ റിപ്പോര്‍ട്ട് ഇന്ന് കൈമാറും. രജ്പുത്ത് വിഭാഗത്തില്‍നിന്നുള്ള സുഖുവിന് നറുക്കു വീഴാനാണ് സാധ്യത. അതേസമയം സ്വതന്ത്ര എംഎല്‍എമാരെ മറുകണ്ടം ചാടിച്ച് ഹിമാചലില്‍ കോണ്‍?ഗ്രസ് സര്‍ക്കാരിന്റെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ബിജെപി ക്യാംപില്‍ നിന്നും ചിലരെ ചാടിക്കാനും നീക്കം തുടരുകയാണ്.

അതേസമയം പാര്‍ട്ടി നേതൃത്വത്തിന്റെ ഏതു നിര്‍ദേശവും താന്‍ അനുസരിക്കുമെന്ന് സുഖ്വിന്ദര്‍ സുഖു പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കോണ്‍?ഗ്രസ് ശക്തമായ സര്‍ക്കാരുണ്ടാകും. നിലവില്‍ 43 എംഎല്‍എമാരുടെ പിന്തുണ കോണ്‍ഗ്രസിനുണ്ട്. മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ കൂടി പിന്തുണ അറിയിച്ചിട്ടുണ്ട്. ഇതു കൂടാതെ ആറോ ഏഴോ ബിജെപി എംഎല്‍എമാര്‍ കൂടി കോണ്‍?ഗ്രസിലേക്ക് വന്നേക്കും മാധ്യമങ്ങളെ കണ്ട സുഖു പറഞ്ഞു.

ഫല പ്രഖ്യാപനം നടന്ന് രണ്ടാം ദിവസവും ഹിമാചലില്‍ മുഖ്യമന്ത്രിയാരെന്നതില്‍ തര്‍ക്കം തീര്‍ന്നിട്ടില്ല. ഇന്നലെ നടന്ന നിയമസഭാ കക്ഷി യോഗത്തില്‍ ഇരുപത് എംഎല്‍എമാര്‍ സുഖ്വിന്ദര്‍ സിംഗ് സുഖുവിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടു. ചിലര്‍ ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെയെന്ന് നിലപാടെടുത്തു. നാടകീയ നീക്കത്തിലൂടെ അവകാശവാദമുന്നയിച്ച പ്രതിഭാ സിംഗിന് അനുകൂലിച്ചത് പത്തില്‍ താഴെ എംഎല്‍എമാരാണ്. ജനസംഖ്യയുടെ 33 ശതമാനമുള്ള രജ്പുത്ത് വിഭാഗത്തില്‍നിന്നുള്ള നേതാവായ സുഖ്വിന്ദര്‍ സിംഗ് സുഖുവിനോടാണ് നേതൃത്ത്വത്തിനും താല്‍പര്യം. സംസ്ഥാനത്ത് ഇതുവരെ മുഖ്യമന്ത്രിയായ ആറില്‍ അഞ്ചുപേരും രജ്പുത്ത് വിഭാഗക്കാരാണ്. ഇതേ വിഭാഗത്തില്‍ നിന്നുള്ള പ്രതിഭാ സിംഗിനെ അനുനയിപ്പിക്കാന്‍ മകന്‍ വിക്രമാദിത്യക്ക് ഉപമുഖ്യമന്ത്രിസ്ഥാനം നല്‍കിയേക്കും.

സോണിയ ഗാന്ധി തന്നെ പരിഗണിക്കും എന്ന പ്രതീക്ഷയിലാണ് പ്രതിഭ. സോണിയ ഗാന്ധി നല്കിയ ദൗത്യം താന്‍ നടപ്പാക്കിയെന്ന് പ്രതിഭ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. ബ്രാഹ്മണ സമുദായത്തെ പിണക്കാതിരിക്കാന്‍ പ്രതിപക്ഷ നേതാവ് മുകേഷ് അഗ്‌നിഹോത്രിക്കും കാര്യമായ പദവി നല്‍കിയേക്കും. എംഎല്‍എമാരെ നിരീക്ഷകര്‍ ഇന്നലെ പ്രത്യേകം കണ്ടിരുന്നു. മല്ലികാര്‍ജുന്‍ ഖര്‍ഗെ അന്തിമ തീരുമാനം വൈകാതെ പ്രഖ്യാപിക്കും. തര്‍ക്കം നീളുന്നത് അട്ടിമറിക്ക് കളമൊരുക്കുമോയെന്ന ആശങ്ക ഹൈക്കമാന്‍ഡിനുണ്ട്. പ്രിയങ്ക ഗാന്ധിയുടെ നിലപാടും അന്തിമ തീരുമാനത്തില്‍ നിര്‍ണായകം.

Related posts:

Leave a Reply

Your email address will not be published.