കോയമ്പത്തൂര്‍ കാര്‍ ബോംബ് സ്‌ഫോടനം; ജമേഷ മുബീന്റെ ബന്ധു അറസ്റ്റില്‍, കൂടുതല്‍ അറസ്റ്റിന് സാധ്യത

1 min read

പാലക്കാട്: കോയമ്പത്തൂര്‍ ഉക്കടം കാര്‍ ബോംബ് സ്‌ഫോടനക്കേസില്‍ ഒരു അറസ്റ്റ് കൂടി രേഖപ്പെടുത്തി. അഫ്‌സര്‍ ഖാന്‍ എന്നയാളുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സ്‌ഫോടനത്തിന് ഉപയോഗിച്ച കാര്‍ അഫ്‌സര്‍ ഖാന്റെ വീട്ടിലാണ് സൂക്ഷിച്ചിരുന്ന്. അഫ്‌സര്‍ ഖാന്റെ വീട്ടില്‍ നിന്ന് ഒരു ലാപ്‌ടോപ്പും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്‌ഫോടനത്തില്‍ മരിച്ച ജമേഷ മുബീന്റെ ബന്ധുവാണ് അഫ്‌സര്‍ ഖാന്‍. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി.

കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഇതിനോടകം ശുപാര്‍ശ നല്‍കിയിട്ടുണ്ട്. പ്രതികളില്‍ ഒരാളുടെ ഐഎസ് ബന്ധവും ചാവേര്‍ ആക്രമണ സംശയവും ബലപ്പെടുത്തുന്ന തെളിവുകള്‍ പൊലീസിന് കിട്ടിയ സാഹചര്യത്തിലാണ് ശുപാര്‍ശ. കോയമ്പത്തൂരില്‍ ക്യാമ്പ് ചെയ്യുന്ന ഡിഐജിയുടെ നേതൃത്വത്തിലുള്ള എന്‍ഐഎ സംഘവും പ്രാഥമിക വിവരശേഖരണം തുടരുന്നുണ്ട്. പൊലീസ് കണ്ടെടുത്ത 75 KG സ്‌ഫോടക ചേരുവകള്‍ എങ്ങനെ ശേഖരിച്ചു എന്നതിന്റെ ചുരുളഴിക്കാണ് ശ്രമം. വിവിധ ഫോറെന്‍സിക് പരിശോധനകളുടെ പ്രാഥമിക ഫലം ഇന്ന് അന്വേഷണ സംഘത്തിന് കിട്ടിയേക്കും.

സ്‌ഫോടനം നടക്കുന്നതിന് തൊട്ടുമുമ്പ് ജമേഷ മുബീന്‍ പങ്കുവച്ച വാട്‌സാപ്പ് വാട്ട്‌സ്ആപ്പ് സ്റ്റാറ്റസാണ് ചാവേര്‍ ആക്രമണ സംശയം ബാലപ്പെടുത്തുന്നതില്‍ ഒന്ന്. എന്റെ മരണ വിവരം അറിഞ്ഞാല്‍ തെറ്റുകള്‍ പൊറുത്ത് മാപ്പാക്കണം, സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് പ്രാര്‍ത്ഥിക്കണം എന്നായിരുന്നു സ്റ്റാറ്റസിലെ ഉള്ളടക്കം. ഇതിന് പുറമെ ജമീഷ മുബീന്റെ മൃതദേഹത്തില്‍ നിന്ന് കത്താന്‍ സഹായിക്കുന്ന രാസലായനികളുടെ സാന്നിധ്യം കണ്ടെത്തി. 13 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ജമീഷിന്റെ വീട്ടില്‍ നിന്നു കോയമ്പത്തൂരിലെ ക്ഷേത്രങ്ങള്‍, പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയുടെ വിവരവും സംശയാസ്പദമായി കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ പ്രതികളില്‍ ഒരാളായ ഫിറോസ് ഇസ്മായിലിനെ ഐഎസ് ബന്ധത്തെ തുടര്‍ന്നാണ് ദുബായില്‍ നിന്ന് മൂന്ന് വര്‍ഷം മുമ്പ് തിരിച്ചറിയച്ചിരുന്നെന്നും പൊലീസ് വൃത്തങ്ങള്‍ പങ്കുവയ്ക്കുന്നു.

Related posts:

Leave a Reply

Your email address will not be published.