കൊള്ളനിരക്ക്: വിമാനത്തിലും തീവണ്ടിയിലും ബസിലും തിരക്കോടുതിരക്ക്
1 min readകണ്ണൂര്‍: ക്രിസ്മസ്പുതുവത്സരാവധിക്ക് നാടുപിടിക്കാന്‍ നോക്കുന്നവരെ ഞെക്കിപ്പിഴിഞ്ഞ് യാത്രാകന്പനികള്‍. മണ്ണിലും വിണ്ണിലും ടിക്കറ്റ് നിരക്കിന്റെ പേരില്‍ നടക്കുന്നത് വന്‍കൊള്ള. നിരക്ക് വര്‍ധനയില്‍ ഇടപെടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തതോടെ വിമാനത്തില്‍ അഞ്ചിരട്ടിവരെ നിരക്കുകൂടി.
നേരിട്ടുള്ള വിമാനങ്ങളിലെ ടിക്കറ്റുകളാകട്ടെ മുഴുവന്‍ വിറ്റുതീര്‍ന്നു. ഇനി കണക്ഷന്‍ വിമാനങ്ങളിലേ കേരളത്തിലേക്ക് ടിക്കറ്റുള്ളൂ. നേരിട്ടുള്ള വിമാനങ്ങള്‍ പരമാവധി മൂന്നു മണിക്കൂറുകൊണ്ട് കേരളത്തിലെത്തുന്‌പോള്‍ കണക്ഷന്‍ വിമാനങ്ങളില്‍ ഏഴുമുതല്‍ 15 മണിക്കൂര്‍വരെയെടുക്കും.
തീവണ്ടികളിലെല്ലാം ഫ്‌ലക്‌സി നിരക്കാണ്. മിക്ക വണ്ടികളിലും കാത്തിരിപ്പുപട്ടിക 200 കടന്നു. തിരക്കു കൂടുംതോറും ടിക്കറ്റ് നിരക്ക് കൂടുന്ന പ്രീമിയം തത്കാല്‍ സംവിധാനമാണ് യാത്രക്കാരുടെ പോക്കറ്റ് കാലിയാക്കുന്നത്. അവധിക്കാല സീസണിലാണ് തത്കാല്‍ ക്വാട്ടയിലെ പകുതിസീറ്റുകള്‍ പ്രീമിയം ക്വാട്ടയിലേക്ക് റെയില്‍വേ മാറ്റുന്നത്. ഒരു ബര്‍ത്തിന് മൂന്നിരട്ടി നല്‍കണം.
കോവിഡിനുശേഷം ആഭ്യന്തര വിമാന ടിക്കറ്റുകളുടെ സീലിങ് കേന്ദ്രസര്‍ക്കാര്‍ നീക്കിയതോടെയാണ് നിരക്ക് തോന്നുംപടി കൂട്ടാന്‍ വിമാനക്കമ്പനികള്‍ക്ക് അവസരമൊരുങ്ങിയത്. കോവിഡ് കാലത്ത് ഏറ്റവുമധികം പ്രതിസന്ധി നേരിട്ടത് വ്യോമയാന മേഖലയാണെന്നും നിരക്കുവര്‍ധനയില്‍ ഇടപെടാനാവില്ലെന്നുമാണ് കേന്ദ്രനിലപാട്.
ചെന്നൈ ഒഴികെ മറ്റു പ്രധാനനഗരങ്ങളില്‍നിന്ന് ഒരു വിന്റര്‍ സ്‌പെഷ്യലും പ്രഖ്യാപിച്ചില്ല. മംഗളൂരുതിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസില്‍ (16630) 99 സ്ലീപ്പര്‍ ബര്‍ത്താണ് പ്രീമിയം തത്കാലിലേക്ക് മാറ്റിയത്. തേര്‍ഡ് എ.സി.യില്‍ 40ഉം സെക്കന്‍ഡ് എ.സി.യില്‍ 10എണ്ണവും മാറ്റി. തിരുവനന്തപുരംമുംബൈ നേത്രാവതിയില്‍ (16346) 60 സ്ലീപ്പറും 40 തേര്‍ഡ് എ.സി.യും 13 സെക്കന്‍ഡ് എ.സി.യും ഫഌ്‌സി നിരക്കാണ്.
ആഘോഷവേളകളില്‍ ഉണ്ടാവാറുള്ള ബസ് അധികസര്‍വീസ് ഇത്തവണ കുറവാണ്. മറ്റു സംസ്ഥാനത്ത് രജിസ്റ്റര്‍ചെയ്ത ബസുകള്‍ നികുതി അടയ്ക്കാതെ കേരളത്തില്‍ ഓടരുതെന്ന നിയമം കര്‍ശനമാക്കിയതോടെ ട്രാവല്‍ ഏജന്‍സികള്‍ അധികസര്‍വീസ് നടത്താന്‍ മടിക്കുകയാണ്.