അജ്ഞാതവസ്തു വിഴുങ്ങി; കൊല്ലത്ത് ഒരു വയസുകാരന് ദാരുണാന്ത്യം

1 min read

കൊല്ലം: അജ്ഞാതവസ്തു വിഴുങ്ങിയ ഒരു വയസുകാരന്‍ മരിച്ചു. ഓച്ചിറ പായിക്കുഴി ലക്ഷ്മി നിവാസില്‍ ഷിന്‍റോയുടെയും ലക്ഷ്മിയുടെയും ഏകമകന്‍ സരോവറാണ് മരിച്ചത്. ആശുപത്രിയില്‍ നിന്ന് തിരിച്ച് കൊണ്ട് വന്നതിനു ശേഷമാണ് സരോവര്‍ മരിച്ചത്.

കുട്ടി അസ്വസ്ഥത കാണിച്ചതിനെത്തുടര്‍ന്ന് ബുധനാഴ്ച സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സ്കാനിംഗില്‍ കളിപ്പാട്ടങ്ങളില്‍ ഉപയോഗിക്കുന്ന ബട്ടന്‍ ബാറ്ററി പോലെ തോന്നിക്കുന്ന വസ്തു വയറ്റില്‍ കണ്ടെത്തിയിരുന്നെങ്കിലും ഇത് വിസര്‍ജ്യത്തിലൂടെ പോകുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

എന്നാല്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് കൊണ്ടുപോയ കുട്ടി വ്യാഴാഴ്ച രാവിലെയോടെ കൂടുതല്‍ അസ്വസ്ഥത പ്രകടിപ്പിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കുട്ടി വിഷാംശമുള്ള അജ്ഞാത വസ്തു അബദ്ധത്തില്‍ കഴിച്ചതാകാമെന്നാണ് വിദഗ്ധ നിഗമനം. പോസ്റ്റ്മോര്‍ട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകു. സംഭവത്തില്‍ പൊലീസ് കേസെടുത്തു. കുഞ്ഞിന്‍റെ സംസ്കാരം വെള്ളിയാഴ്ച നടക്കും.

Related posts:

Leave a Reply

Your email address will not be published.