ഇന്ത്യന്‍ മണ്ണില്‍ വേട്ട തുടങ്ങി ചീറ്റപ്പുലികള്‍, ഓടിപ്പിടിച്ചത് പുള്ളിമാനിനെ; ഇണങ്ങിയെന്ന് വിദഗ്ധര്‍

1 min read

ഭോപ്പാല്‍: നമീബിയയില്‍ നിന്ന് കൊണ്ടുവന്ന ചീറ്റപ്പുലികള്‍ ഇന്ത്യന്‍ മണ്ണില്‍ ആദ്യമായി വേട്ടയാടി ഇരയെ കണ്ടെത്തി. പ്രത്യേക ക്വാറന്റൈന് ശേഷം രണ്ട് ആണ്‍ ചീറ്റകളെ സംരക്ഷിത മേഖലയില്‍ തുറന്നുവിട്ട് 24 മണിക്കൂറിനുള്ളിലാണ് പുള്ളിമാനിനെ വേട്ടയാടിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി വിവരം ട്വിറ്ററില്‍ പങ്കുവെച്ചു. മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിലാണ് എട്ട് ചീറ്റകളെ എത്തിച്ചത്. ഇന്ത്യയിലെത്തിച്ച് 51 ദിവസത്തെ ക്വാറന്റൈന് ശേഷമാണ് രണ്ടെണ്ണത്തിനെ തുറന്നുവിട്ടത്. നവംബര്‍ അഞ്ചിനാണ് ഫ്രെഡി, എല്‍ട്ടണ്‍ എന്ന് പേരുള്ള രണ്ട് ആണ്‍കടുവകളെ പാര്‍ക്കില്‍ തുറന്നുവിട്ടത്. പുള്ളിമാനിനെയാണ് ചീറ്റകള്‍ വേട്ടയായിടയത്. ഇന്ത്യന്‍ സാഹചര്യവുമായി ചീറ്റകള്‍ ഇണങ്ങിയതിന്റെ അടയാളമാണ് വേട്ടയാടല്‍ എന്നാണ് വിദ?ഗ്ധര്‍ പറയുന്നത്.

ചീറ്റകള്‍ വേട്ടയാടിയ പുള്ളിമാനുകള്‍ ആഫ്രിക്കയില്‍ ഇല്ലാത്ത വര്‍?ഗമാണ്. ആദ്യമായാണ് ചീറ്റകള്‍ ഇത്തരം പുള്ളിമാനുകളെ കാണുന്നതെന്നും അധികൃതര്‍ പറഞ്ഞു. ചീറ്റകള്‍ അധിവസിക്കുന്ന പ്രത്യേക ഇടത്ത് ഇരകളായ മൃ?ഗങ്ങളെയും തുറന്നുവിടുകയായിരുന്നു. നവംബര്‍ അഞ്ചിന് ചീറ്റകളെ തുറന്നിവിട്ടയുടനെ ഒരുമാനിനെ വേട്ടയാടാന്‍ ശ്രമിച്ചു. എന്നാല്‍, ആദ്യ ശ്രമത്തില്‍ പരാജയപ്പെട്ടെങ്കിലും രണ്ടാം ശ്രമത്തില്‍ ഇവര്‍ വിജയിച്ചു. ഇന്ത്യന്‍ സാഹചര്യവുമായി ചീറ്റകള്‍ ഇണങ്ങി എന്നതിന്റെ തെളിവാണ് വേട്ടയാടല്‍ മധ്യപ്രദേശ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജെ.എസ്. ചൗഹാന്‍ പറഞ്ഞു. സെപ്റ്റബംര്‍ 17നാണ് നമീബിയയില്‍ നിന്നെത്തിച്ച എട്ട് ചീറ്റപ്പുലികളെ കുനോ ദേശീയ പാര്‍ക്കില്‍ എത്തിച്ചത്.

ഒരുമാസത്തെ ക്വാറന്റൈന് ശേഷമാണ് രണ്ടെണ്ണത്തിനെ തുറന്നുവിട്ടത്. ക്വാറന്റൈന്‍ കാലയളവില്‍ പോത്തിറച്ചിയായിരുന്നു ഭക്ഷണമായി നല്‍കിയത്. അഞ്ച് പെണ്‍ചീറ്റകളെയും മൂന്ന് ആണ്‍ ചീറ്റകളെയുമാണ് കൊണ്ടുവന്നത്. ഇതില്‍ ആശ എന്ന പെണ്‍ചീറ്റ ?ഗര്‍ഭിണിയായിരുന്നെങ്കിലും അലസി. വരും ദിവസങ്ങളില്‍ സാഹചര്യങ്ങള്‍ പരിശോധിച്ച് മറ്റ് ചീറ്റകളെയും തുറന്നുവിടും.

Related posts:

Leave a Reply

Your email address will not be published.